Thu. Jul 10th, 2025

പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ തിരിച്ചെത്തിച്ചു

പത്തനംതിട്ട: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്നു പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്നു രാവിലെ 10 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിച്ചു. പത്തനംതിട്ട സ്വദേശിയായ റഫീഖിന്റെ മൃതദേഹമാണ് ഇന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഫെബ്രുവരി 27ന് സൗദി അറേബ്യയില്‍…

‘പി.എം നരേന്ദ്ര മോദി’ക്കെതിരെ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തർ

മുംബൈ: ‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഗാനരചയിതാക്കളുടെ പേരിനൊപ്പം തന്റെ പേര് കണ്ട് ഞെട്ടിയിരിക്കുകയാണ് ജാവേദ് അക്തർ. വിവേക് ഒബ്റോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിനു വേണ്ടി ഒരു ഗാനവും താൻ എഴുതിയിട്ടില്ലെന്ന് ജാവേദ് അക്തർ വെള്ളിയാഴ്ച…

ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ബി.ജെ.പി. ഏറ്റവും സാദ്ധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ബി.ജെ.പിയിലേക്ക് എത്തുന്ന കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവിന് വേണ്ടിയാണ് പത്തനംതിട്ട മണ്ഡലം മാറ്റിവെച്ചിരിക്കുന്നത് എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍…

13 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിയായ റോഷന് വേണ്ടിയാണു ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലുരു, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും…

ടി. സിദ്ദിഖ് പിന്മാറി; വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഊഹം

ന്യൂഡല്‍ഹി: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഊഹം. സംസ്ഥാന കോണ്‍ഗ്രസ് ഘടകം ഇക്കാര്യം നേരത്തെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം…

സാഫ് വനിതാ ഫുട്ബോൾ; അഞ്ചാം തവണയും കിരീടം നേടി ഇന്ത്യ

ബിരാത്‌നഗർ: സാഫ് വനിതാ ഫുട്ബോൾ കപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയ്ക്ക് കിരീട നേട്ടം. ഫൈനലിൽ ആതിഥേയ ടീം നേപ്പാളിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ദലീമ ഛിബ്ബർ (26), ഗ്രേസ് (63),അഞ്ജു തമാങ് (78) എന്നിവരാണ്…

വേദി തകർന്നു; നേതാക്കൾ വീണു

സാബൽ, യു.പി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്കു പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഉത്തർപ്രദേശിലെ സാബലിലാണ് സംഭവം. നേതാക്കള്‍ നില്‍ക്കുന്ന വേദി തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.…

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത്

മലപ്പുറം: കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് വരുന്നു. പുണെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേർന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 6000 ലിറ്റർ ഡീസൽ സംഭരിക്കാവുന്ന…

പാർട്ടി ചിഹ്നം: കോൺഗ്രസ്സിനെ ഒഴിവാക്കി തൃണമൂൽ

ബംഗാൾ: കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് 21 വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടി. തൃണമൂലിന്റെ പുതിയ ലോഗോയില്‍ ചിഹ്നത്തിനൊപ്പം തൃണമൂല്‍ എന്ന് മാത്രമേ എഴുതിയിട്ടുള്ളു. 1998 ലാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ്…

തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

തൃശ്ശൂർ: തൃശൂരില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്നും, എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്നും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണെന്നും, പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന്…