Sat. Nov 16th, 2024

ആരായിരിക്കും ചാലക്കുടിക്കാരുടെ ചങ്ങാതി?

ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി ലോക്സഭാ മണ്ഡലം ആയി മാറിയത്. തൃശൂർ ജില്ലയിലെ നാലും, എറണാകുളം ജില്ലയിലെ മൂന്നും…

സി.പി.ഐ. (എം) പ്രകടനപത്രിക പുറത്തിറക്കി; മിനിമം വേതനം 18,000 രൂപയാക്കും

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച്‌ സി.പി.എം. പ്രകടന പത്രിക പുറത്തിറക്കി. സി.പി.എമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം…

ശബരിമല കേസില്‍ ജാമ്യമില്ല:​ കോഴിക്കോട് ബി.ജെ.പി സ്ഥാനാര്‍ത്ഥി റിമാന്‍ഡില്‍

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ.പി.പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ഇദ്ദേഹത്തെപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളില്‍ പ്രതിയാണ് പ്രകാശ്…

സീറ്റു നല്‍കിയില്ല: ബി.ജെ.പി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് രാജി കത്ത് നല്‍കി സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ

ലക്നൗ: സീറ്റുനിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് രാജി കത്ത് നല്‍കി സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ. യുപിയിലെ സംവരണ മണ്ഡലമായ ഹര്‍ദോയിലെ ബി.ജെ.പിയുടെ സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മയാണ് സീറ്റുനിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലക്നൗവിലെ ബിജെപി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് (കാവല്കാരന്) രാജി കത്ത് നല്‍കിയത്. പ്രധാനമന്ത്രി…

സ്വവർഗ്ഗ ലൈംഗികതക്കും വിവാഹേതര ബന്ധത്തിനും കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കാൻ ബ്രൂണൈ

ബ്രൂണൈ: അടുത്ത ആഴ്ച മുതൽ സ്വവർഗ്ഗ ലൈംഗികതയിലും വിവാഹേതര ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച് ബ്രൂണൈ. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ശരീഅത്ത് നിയമപ്രകാരമാണ് ഇത്. ഏപ്രിൽ 4 മുതലാണ് നിയമം പ്രബല്യത്തിൽ വരുന്നത്. മോഷണക്കുറ്റത്തിന്, കൈയും കാലും അറക്കുക എന്ന ശരീഅത്ത്…

സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ദ്രേസ് ഝാർഖണ്ഡിൽ അറസ്റ്റിൽ

ഝാർഖണ്ഡ്: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പൊതുപ്രവർത്തകനുമായ ജീൻ ദ്രേസ്, ഝാർഖണ്ഡിൽ വച്ച് പോലീസ് പിടിയിലായി. ഇന്നു രാവിലെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. മുൻ‌കൂറായി അനുവാദം ചോദിക്കാതെ പൊതുയോഗം നടത്തിയതിനാണ് വേറെ രണ്ടുപേരോടൊപ്പം അദ്ദേഹത്തെയും പോലീസ് അറസ്റ്റുചെയ്യുന്നത്. പിന്നീട് മൂന്നുപേരേയും വിട്ടയച്ചു.

ജെ.സി.ബി സാഹിത്യ പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗമായി കെ.ആർ മീര

ഈ വർഷത്തെ ജെ.സി.ബി. സാഹിത്യ പുരസ്‌കാര നിര്‍ണ്ണയ സമിതി അംഗമായി സാഹിത്യകാരി കെ.ആർ. മീര തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകനും പാരിസ്ഥിതിക പ്രവർത്തകനുമായ പ്രദീപ് ക്രിശൻ ആണ് നിര്‍ണ്ണയ സമിതിയുടെ ചെയർമാൻ. എഴുത്തുകാരിയും വിമർശകയുമായ അൻജ്ജും ഹസൻ, എഴുത്തുകാരി പാർവതി ശർമ്മ, സാമ്പത്തിക…

കരീമിനെ യൂബർ ഏറ്റെടുത്തു

മുംബൈ: ഗൾഫ് മേഖലയിലെ ആപ്പ് അധിഷ്ഠിത ടാക്സി സംഭരംഭമായ കരീമിനെ യു.എസ്. കമ്പനിയായ യൂബർ ഏറ്റെടുത്തു. ഏകദേശം 21,300 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ഏറ്റെടുക്കലിന് ശേഷവും മേഖലയിൽ ഇരു കമ്പനികളും സ്വതന്ത്രമായി പ്രവർത്തിക്കാനാണ് നിലവിലെ തീരുമാനം. കരീം സ്ഥപാപകനും സി.ഇ.ഒയുമായ മുദ്ദസ്സിർ…

സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശപത്രിക തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശപത്രിക തിരുവനന്തപുരത്ത് സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എസ്.യു.സി.ഐ. സ്ഥാനാര്‍ത്ഥി എസ് മിനിയാണ് ആദ്യ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെയാണ് മിനി നാമനിര്‍ദേശപത്രിക നല്‍കിയത്. ഇന്നു രാവിലെ 11 മണി…

മാങ്കഡിങ് വിവാദം: രാഹുൽ ദ്രാവിഡിന് പറയാനുള്ളത്

ജയ്പുര്‍: ഐ.പി.എല്ലിലെ മാങ്കഡിങ് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിൽ നിയമപ്രകാരം മാങ്കഡിങ് അനുവദനീയമാണെന്നും എന്നാല്‍ അതിനു മുന്‍പ് മുന്നറിയിപ്പ് നല്‍കാമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. നിയമത്തിലുള്ളതിനാൽ തന്നെ മാങ്കഡിങ് ആരെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ തനിക്കൊന്നും പറയാനില്ല. അശ്വിന്‍…