Sun. Jul 6th, 2025

രാഹുലിന്‍റെ മുഖത്ത് പതിഞ്ഞത് മൊബൈലില്‍ നിന്നുള്ള വെളിച്ചമെന്ന് എസ്പിജി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എസ്പിജി. അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. എഐസിസി…

ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്

കൈരാന: ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദും കുടുംബവുമാണ് ദളിതരെന്ന പേരില്‍ അവഗണിക്കപ്പെട്ടത്.…

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്‌റ്റില്‍

ന്യൂയോര്‍ക്ക്: ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്. 2012 ജൂണ്‍ 29ന് അസാഞ്ജിനെതിരെ കോടതി പുറപ്പെടുവിച്ച…

വയനാട്ടിലേക്ക് കിസാന്‍ മാര്‍ച്ചുമായി എല്‍.ഡി.എഫ്; സായിനാഥും അശോക് ധാവ്ളെയും പങ്കെടുക്കും

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നേതൃത്വം കൊടുത്ത് ഇടതുമുന്നണി. രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ്സിനുമെതിരായി കര്‍ഷക വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കിസാന്‍ മാര്‍ച്ചിന് ഏപ്രില്‍ 12 ന് തുടക്കമാകും.…

പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടു; 21 മലയാളികൾ മക്കയില്‍ കുടുങ്ങി

മക്ക: ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ 21 മലയാളികൾ പാസ്‍പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് മക്കയിൽ കുടുങ്ങി. മൊത്തം 52 പേരടങ്ങുന്ന സംഘമാണ് തീര്‍ത്ഥാടനത്തിന് എത്തിയത്, ഇതിൽ 33 ഇന്ത്യക്കാരടങ്ങുന്ന സംഘം കുവൈത്തില്‍ നിന്നാണ് മക്കയിലെത്തിയത്. ഇന്ത്യക്കാരില്‍ 21 പേര്‍ മലയാളികളും മറ്റുള്ളവര്‍ ഇതര സംസ്ഥാനക്കാരുമാണ്.…

ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നതിന്‍റെ പശ്ചാതലത്തില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക. സ്ഥാനാർത്ഥികളുടെ വിവരങ്ങളും, തിരഞ്ഞെടുപ്പ്…

ബി.ജെ.പി സ്‌ഥാനാര്‍ത്ഥി പ്രകാശ്‌ ബാബുവിന്‌ ജാമ്യം

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് ഇയാള്‍ക്കും ജാമ്യം നല്‍കിയത്‌. ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സന്നിധാനം…

ഭീം ആർമിയുടെ പിന്തുണ കോൺഗ്രസ്സിന് ; മായാവതിക്കു തിരിച്ചടി

  സഹാരണ്‍പൂര്‍: പശ്ചിമ യു.പിയിലെ സഹരണ്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു തലേ ദിവസമാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സഹരണ്‍പൂരില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. പശ്ചിമ…

ബാര്‍ കോഴക്കേസ്: തുടര്‍ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി കെ.എം. മാണി, വി.എസ്. അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ തുടര്‍ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഇന്നലെ ഹര്‍ജികള്‍ പരിഗണനയ്‌ക്കെത്തിയപ്പോള്‍ കെ.എം. മാണി അന്തരിച്ചുവെന്ന വിവരം ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.…

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ മാപ്പ് പറയാതെ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ബ്രിട്ടൻ: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ‘അതിയായ ഖേദം’ പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയാണ് 1919 ൽ ബ്രിട്ടീഷ് സൈന്യം നടത്തിയ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ‘അതിയായ ഖേദം’, പാർലമെന്‍റിൽ വച്ച് പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ക്ഷമാപണം…