Sun. Sep 22nd, 2024

ഇദായ് ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു

സിംബാബ്‌വേ: ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്‌വേയിലും വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 182 ആയി. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ ആക്രമണമുണ്ടായത്. ഇതിനെ തുടര്‍ന്ന് മൊസാംബിക് മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ്…

സൽമാൻ ഖാന്റെ ‘ഇൻഷാഅല്ലാ’

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഇൻഷാഅല്ലാ’ (Inshallah) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആണ്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ സൽമാന്റെ നായികയായി എത്തുന്നത്. ട്വിറ്ററിലൂടെയാണ്…

ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിക്കുന്ന ടരന്റീനോ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ലോസ് ഏഞ്ചലസ്: ഹോളിവുഡ് താരങ്ങളായ ലിയനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടരന്റീനോയുടെ നിർമ്മാണത്തിലിരിക്കുന്ന ചിത്രം “വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്”(Once Upon a Time in… Hollywood) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ…

കടലില്‍ തിരമാലകള്‍ ഉയരും; കേരള തീര പ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കടല്‍ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 മുതല്‍ 19 ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യത ഉണ്ട്. തിരകള്‍…

ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എറണാകുളത്ത്

എറണാകുളം: സിറ്റിംഗ് എം.പി. കെ.വി. തോമസിന്റെ അസാന്നിദ്ധ്യത്തില്‍ എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കേരള കോണ്‍ഗ്രസ്സിലെ രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം പി.ജെ. ജോസഫും, ജോസ് കെ. മാണിയും ആദ്യമായി വേദി പങ്കിട്ട അവസരം കൂടിയായി എറണാകുളത്തെ തെരഞ്ഞെടുപ്പ്…

നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം ഇന്നു തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്നു തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മാസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് യോഗം. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ വെളളാപ്പള്ളി നടേശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷ സംഘടനകളെ കൂടി…

സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളിൽ വിതരണം ചെയ്തുകൊണ്ട് സി.പി.എം

വടകര: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പി.ആര്‍.ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്തുകൊണ്ട് വോട്ടുപിടിക്കാന്‍ സി.പി.എം. വടകര സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…

കോളജ് വനിതാ ഹോസ്റ്റലുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അധികനിയന്ത്രണം അനുവദനീയമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ആണ്‍കുട്ടികളുടെ ഹോസ്റ്റില്‍ ഏര്‍പ്പെടുത്താത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ വനിതാ ഹോസ്റ്റലിലും അനുവദിനീയമല്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കുന്നതും, സിനിമയ്ക്കു പോകുന്നതിനും നിയന്ത്രണം ആവശ്യമില്ല. തൃശൂര്‍ കേരളവര്‍മ കോളജ് ഹോസ്റ്റലിലെ അച്ചടക്കവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്ത്രീവിരുദ്ധമെന്നും വിവേചനപരമെന്നും ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി…

ശബരിമലയിലെ പോലീസ് അതിക്രമം: അന്വേഷണം പൂർത്തിയാക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസിന്റെ ഉദാസീനത അപലപനീയമാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് അക്രമം നടത്തിയെന്നും വാഹനങ്ങളും ബൈക്കുകളുടെ ഹെല്‍മെറ്റുകളും അടിച്ച് തകര്‍ത്തുവെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അക്രമം…

ശബരിമല യുവതീപ്രവേശന വിഷയം: പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സി.പി.എം. നിര്‍ദ്ദേശം. വേദികളില്‍ ഇത്തരം വിഷയം ചര്‍ച്ചയായാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി എന്തായിരുന്നെന്നും അതു നടപ്പാക്കാതിരുന്നെങ്കില്‍ സര്‍ക്കാരിനു നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെന്നും കുറഞ്ഞ വാക്കുകളില്‍…