Fri. Sep 20th, 2024

ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച്‌ റിട്ട. ജസ്റ്റിസ് സി.എസ് കര്‍ണന്‍

ചെന്നൈ: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാനൊരുങ്ങുന്നു. അദ്ദേഹം തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി) സ്ഥാനാര്‍ത്ഥിയായി ചെന്നൈ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.…

ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

പട്‌ന: വിമത ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്‍റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്‌ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തീരുമാനിച്ചത്. നേരത്തെ നരേന്ദ്രമോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങളോടെയാണ്…

ജനാധിപത്യസംരക്ഷണം എന്ന കടമ

#ദിനസരികള് 708 ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെക്കുറിച്ച് സീതാറാം യെച്ചൂരി എഴുതുന്നു. “എന്തൊക്കെയായാലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്. എന്തുകൊണ്ടാണ് ഇതിങ്ങനെ പറയുന്നതെന്നോ? നമ്മുടെ ഭരണഘടന പാവനമായി പ്രതിഷ്ഠിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ…

ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യ 140 ആം സ്ഥാനത്ത്

ന്യൂ യോർക്ക്: ഐക്യ രാഷ്ട്ര സഭയുടെ ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യ 140 ആം സ്ഥാനത്ത്. 156 രാജ്യങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. 2005-2008 മുതൽ ഉയർന്ന രീതിയിൽ താഴോട്ട് വന്നു കൊണ്ടിരിക്കുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏഴ് വർഷമായി മുന്നിലുണ്ടായിരുന്ന…

വേനലിനോട് പൊരുതാൻ തയ്യാറായിക്കോളു…!

കേരളം: അതി കഠിനമായ വേനലാണ് ഇപ്പോൾ കേരളത്തിലെന്ന് കാലാവസ്ഥ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ചർമസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന എല്ലാ ആളുകളും കരുതലോടെയിരിക്കുന്ന സമയം കൂടെയാണ് വേനൽക്കാലം. ചർമത്തെ മുഴുവൻ ബാധിച്ചേക്കാവുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അല്പം സൂക്ഷിച്ചില്ലെങ്കിൽ അപകടകരമാണ്. ഇതാ…

മഹാ പ്രളയത്തിൽ ദക്ഷിണാഫ്രിക്കയിൽ മരണം 500 കടന്നു

ബെയ്‌റ, മൊസാമ്പിഖ്: ഇദയ് ചുഴലിക്കാറ്റിന് ശേഷമുണ്ടായ കനത്ത മഴയിൽ സിംബാബ്വേയിലെ ഡാം നിറഞ്ഞൊഴുകിയത് നദീതീരത്തുള്ളവരെ പരിഭ്രാന്തരാകുന്നു. പ്രകൃതി ദുരന്തത്തിനിരയായി സിംബാബ്‌വേയിലും, അയാൾ രാജ്യങ്ങളായ മൊസാമ്പിഖ്, മലാവി എന്നിവിടങ്ങളിൽ മരണം അഞ്ഞൂറ് കടന്നു. ജനങ്ങൾ ഇപ്പോഴും പരിഭ്രാന്തരാണ്. സിംബാബ്വേയിലെ മറൗവാന്യറ്റി ഡാം കനത്ത…

ടി.ഡി.പിയുടെ പിന്മാറ്റം, ലോക്‌സഭ തിരഞ്ഞെടുപ്പിലെ സങ്കീർണ്ണതകൾ കൂടുന്നു

ഹൈദരാബാദ്: ലോക് സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ ആന്ധ്രയിൽ മാത്രം മത്സരിക്കാൻ തെലുങ്കുദേശം പാർട്ടി തീരുമാനിച്ചു. തെലങ്കാനയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും പാര്‍ട്ടി വ്യക്തമാക്കി. അടുത്തമാസം 11നാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ടി.ഡി.പി…

എന്‍.എസ്.എസ് മാവേലിക്കരയിൽ ബി.ജെ.പിക്ക് വേണ്ടി അണികളെ പിരിച്ചു വിടുന്നു

മാവേലിക്കര: എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. എന്‍.എസ്.എസ്. നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി മാവേലിക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയതാണ് കാരണം. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ടി.കെ പ്രസാദ് അടങ്ങുന്ന പന്ത്രണ്ട് പേരാണ് ഗോപകുമാറിനെ സ്വീകരിച്ചത്.…

രാധാ രവി നടത്തിയ പരാമർശങ്ങളെ അപലപിച്ച് നയൻതാര

ചെന്നൈ: അധിക്ഷേപകരമായ പ്രസ്താവനകൾ വകവയ്ക്കാതെ താൻ ഇനിയും സീതയായും, പ്രേതമായും, ദേവിയായും, കൂട്ടുകാരിയായും, ഭാര്യയായും, കാമുകിയായും അഭിനയിക്കുമെന്നും, രാധാ രവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര. പ്രസ്താവനക്കുറിപ്പിലൂടെയാണ് രാധാ രവി തനിക്കെതിരെ നടത്തിയ പരാമർശങ്ങളെ നയൻ‌താര രൂക്ഷമായി വിമർശിച്ചത്. രാധാ…

ചിത്രം പ്രചരിപ്പിച്ചു; ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ പോക്‌സോ

ഓച്ചിറ: തട്ടിക്കൊണ്ടുപോയ രാജസ്ഥാനി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണു കേസ്. പോക്‌സോ നിയമ പ്രകാരം ഇരയുടെയോ മാതാപിതാക്കളുടെയോ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്…