Tue. Jul 8th, 2025

കാസർകോട്: ഉണ്ണിത്താൻ 2780 വോട്ടുകൾക്ക് മുന്നിൽ

കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് കാസർക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ 2780 വോട്ടുകൾക്കു മുന്നിൽ നിൽക്കുന്നു.

ശശി തരൂർ മുന്നിൽ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിട്ടുനിൽക്കുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എതിർസ്ഥാനാർത്ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നിൽ.

മഹാരാഷ്ട്ര: എൻ.സി.പി. കോൺഗ്രസ് സഖ്യം മുന്നിൽ

മുംബൈ: മഹാരാഷ്ട്രയിലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഫലം പുറത്തുവന്നതനുസരിച്ച് എൻ.സി.പി. കോൺഗ്രസ് സഖ്യം മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി. ശിവസേന സഖ്യം തൊട്ടുപിറകിലാണ്.

പശ്ചിമബംഗാൾ: തൃണമൂൽ കോൺഗ്രസ് മുന്നിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഫലം പുറത്തുവന്നതനുസരിച്ച് തൃണമൂൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി. തൊട്ടുപിറകിലാണ്. കോൺഗ്രസ്സ് മൂന്നാമതാണ്.

അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധി മുന്നിൽത്തന്നെ

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നേറുന്നു. രാഹുല്‍ ഗാന്ധി 200 ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിലും…

കാസർകോട്: ഉണ്ണിത്താൻ മുന്നിൽ

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇപ്പോള്‍ യു.ഡി.എഫ്. മുന്നിട്ടുനില്‍ക്കുകയാണ്. രാജ്മോഹൻ ഉണ്ണിത്തനാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. ഇന്നു രാവിലെ എട്ടു മണി വരെ 4,511 തപാല്‍ വോട്ടുകളാണ് എത്തിയത്.

ഛത്തീസ്‌ഗഢിൽ വോട്ടെണ്ണൽ തുടങ്ങി

ഛത്തീസ്‌ഗഢ്: ഛത്തീസ്‌ഗഢിലെ 11 ലോക്സഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ 27 കേന്ദ്രങ്ങളിൽ തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. അതിനുശേഷം വോട്ടിങ് യന്ത്രത്തിലുള്ളതും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിട്ടുണ്ട്. പ്രത്യേകിച്ചും നക്സൽ ബാധിത മേഖലകളിൽ. 166 സ്ഥാനാർത്ഥികളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ…

വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ 29 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണു നടക്കുന്നത്. എട്ടരയോടെ തന്നെ ആദ്യ ഫലസൂചികകള്‍ അറിയാന്‍ സാധിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത്…

വോട്ടെണ്ണലിന്റെ ആദ്യ നടപടികൾ തുടങ്ങി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി ആദ്യ നടപടികള്‍ ആരംഭിച്ചു. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറന്നത്. തുടര്‍ന്ന് വന്‍ സുരക്ഷാ അകമ്പടിയോടെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് അടുത്ത…

വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും തന്നെ കൈവിടില്ലെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടർമാരുടെ സ്നേഹവും പരിഗണനയും ബോദ്ധ്യമായിരുന്നെന്നും, വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പോയി.