Thu. Jul 10th, 2025

കൊച്ചിയിൽ തീപിടിത്തം

കൊച്ചി: കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റൈൽ‌സ് എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നതു തടയാനുള്ള ശ്രമവും നടക്കുന്നു.

പി.ജെ. ജോസഫിന് നിയമസഭയിൽ മുൻ‌നിരയിൽ ഇരിപ്പിടം

തിരുവനന്തപുരം: കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് നിയമസഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകി. പാർട്ടിയിലെ മുതിർന്ന നിയമസഭാഗം എന്ന നിലയ്ക്കാണ് ഇത്. നിയമസഭാസമ്മേളനത്തിൽ മുൻനിരയിലെ സീറ്റ് പി.ജെ. ജോസഫിനു നൽകണമെന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫാണ് സ്പീക്കറോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ…

പീഡനപരാതി: പി.കെ. ശശി. എം.എൽ.എയുടെ സസ്പെൻഷൻ അവസാനിച്ചു

പാലക്കാട്: പി.കെ.ശശി എം.എൽ.എയുടെ സസ്പെൻഷൻ അവസാനിച്ചു. ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായ ഒരു സ്ത്രീ, ശശിയ്ക്കെതിരായി, പാർട്ടി ജനറൽ സെക്രട്ടറിക്കു നൽകിയ പീഡനപരാതിയെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടി, 2018 നവംബർ ആറിനു പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡു ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ, മന്ത്രി എ.കെ.…

ഇലക്ഷനു ശേഷം

#ദിനസരികള്‍ 769 ചോദ്യം: രണ്ടായിരത്തി പത്തൊമ്പതിലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞിരിക്കുന്നു. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്? ഉത്തരം: ക്ഷേത്രപ്രവേശനങ്ങളെയാണ് നാം ആഘോഷിക്കാറുള്ളത്. അല്ലാതെ ക്ഷേത്രത്തില്‍ നിന്നും പിന്തിരിഞ്ഞു നടക്കുന്നതിനെയല്ല. നവോത്ഥാന മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് നാം നടത്തിയ ക്ഷേത്ര പ്രവേശനങ്ങളെ ജനത വലിയ ആഘോഷമാക്കി…

വെറുമൊരു പാരഡിക്കവിത!

#ദിനസരികള്‍ 768   അയ്യപ്പപ്പണിക്കര്‍ അഞ്ചു പാരഡിക്കവിതകള്‍ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമുണ്ടായിട്ടല്ല , എഴുതിയിട്ടുണ്ട് എന്ന് മാത്രം. അതില്‍ നിന്നും നമുക്ക് എന്തെങ്കിലും മനസ്സിലാക്കാനുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നേ പറയാനുള്ളു. അല്ലെങ്കിലും എല്ലാ കവിതയില്‍ നിന്നും എല്ലാവരും എന്തെങ്കിലും മനസ്സിലാക്കണമെന്ന് നാം…

ആലുവയിൽ 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി

ആലുവ : ആലുവക്കടുത്ത എടയാറിലെ സ്വർണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി.സ്വർണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവർച്ച ആസൂത്രണം ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ…

ഞെട്ടൽ മാറാതെ ഇടതു പക്ഷം

ഇടത് പക്ഷം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിരഞ്ഞെടുപ്പായിരിക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ സവ്വ സന്നാഹങ്ങളും, ആവശ്യത്തിലേറെ പണവും ചെലവഴിച്ചു പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും മുന്നിട്ടു നിന്ന ഇടതു മുന്നണി ഫലം വന്നപ്പോൾ വെറുമൊരു സീറ്റിൽ നിസ്സാര ഭൂരിപക്ഷത്തിനു…

ഇടതു പക്ഷ മതേതര മനസ്സുകളുടെ വിധി

#ദിനസരികള്‍ 767 മതേതരത്വത്തിനോടാണ്, വര്‍ഗ്ഗീയതയോടല്ല കേരളത്തിന്റെ പ്രതിബദ്ധത എന്ന പ്രഖ്യാപനമാണ് രണ്ടായിരത്തി പത്തൊമ്പത്തിലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്. മറിച്ചുള്ളതൊക്കെയും സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ക്ക് തല വെച്ചു കൊടുക്കലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതു മനസ്സിലാക്കാന്‍ തമിഴ്‌നാട് നല്ലൊരു ഉദാഹരണമാണ്. ഡി.എം.കെ.…

ആലത്തൂരിൽ പാട്ടും പാടി ജയിച്ച് പെങ്ങളൂട്ടി

പാലക്കാട് : ഇടതു കോട്ടയായ ആലത്തൂരിൽ നിന്നും പാട്ടും പാടി ജയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ “പെങ്ങളൂട്ടിയായി” വാഴ്ത്തപ്പെട്ട രമ്യ ഹരിദാസ്. കേരളത്തിൽ നിന്നുള്ള ഏക വനിതാ എം.പി കൂടിയാണ് രമ്യ. മാത്രമല്ല 28 വർഷത്തിന് ശേഷമാണ് കേരളത്തിൽ…

ആലത്തൂർ രമ്യയോടൊപ്പം

ആലത്തൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.