Sun. Nov 17th, 2024

മോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബി; കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിയിച്ചു

അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക് ടവറിലാണ് മോദിയുടെയും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സൗഹൃദം…

ഗഗൻ‌യാൻ പദ്ധതിയിൽ ഐ.എസ്.ആർ.ഒയ്ക്ക് ഒപ്പം നിൽക്കാൻ വ്യോമസേനയും

തിരുവനന്തപുരം:   2022 ഓടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗന്‍യാന്‍ മിഷന്റെ ഭാഗമാകാനൊരുങ്ങി വ്യോമസേന. ഗഗന്‍യാന് വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായുള്ള ചുമതലയാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐ.എസ്.ആർ.ഒയും ഒപ്പ് വച്ചു.…

ബി.ജെ.പി. ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡൽഹി: മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബി.ജെ.പി. ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബീഫ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സമയത്താണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റിലെ കാറ്റഗറികളുടെ…

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡൽഹി: കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നതിനെ കാര്യമായി കാണുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും…

മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: രണ്ടാം ഊഴം നേടി ഇന്ത്യയുടെ ഭരണത്തലപ്പത്തെത്തിയ മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ ക്യാബിനറ്റ് അംഗീകാരം നല്‍കുക. നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട വിദ്യാഭ്യാസ…

കോഴിക്കോട്: ട്രാന്‍സ് സ്ത്രീകൾക്കു താമസിക്കാന്‍ വീടൊരുങ്ങി

കോഴിക്കോട്:   ട്രാന്‍സ് സ്ത്രീകൾക്കു (Transgender Women) താമസിക്കാന്‍ കോഴിക്കോട് വീടൊരുങ്ങി. ഭക്ഷണമുള്‍പ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീടാണ് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിന്റെ ‘മഴവില്ല്’ പദ്ധതിയുടെ ഭാഗമായാണ് ട്രാന്‍സ് സ്ത്രീകൾക്കു ഷോര്‍ട്ട് സ്‌റ്റേ ഹോം സജ്ജമാക്കിയത്. ഇവിടെ താമസവും ഭക്ഷണവുമെല്ലാം…

മോദിയുടെ മന്ത്രിസഭയിൽ വി. മുരളീധരനും

ന്യൂഡൽഹി:   നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും മുരളീധരന്‍. കണ്ണൂർ തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ…

സാധാരണക്കാരുടെ വിമാനയാത്രാപദ്ധതിയായ ഉഡാൻ സജീവമാകും

ന്യൂഡൽഹി:   മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുന്നതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിയ്ക്ക് വേഗതയേറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനപദ്ധതിയായ ഉഡാന്‍ പദ്ധതിയ്ക്ക് ആവശ്യമായ തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതിനായി സര്‍ക്കാരിന്റെ…

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു

വിജയവാഡ:   ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും സത്യ പ്രതിജ്ഞാച്ചടങ്ങുകളിൽ പങ്കെടുത്തു.…

സൌദിയിൽ ഇന്ന് മൂന്ന് ഉച്ചകോടികൾക്ക് തുടക്കം

സൌദി:   സൌദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര അറബ് ഉച്ചകോടിയടക്കം മൂന്ന് ഉച്ചകോടികള്‍ക്ക് ഇന്ന് മുതല്‍ മക്കയില്‍ തുടക്കമാകും. ഇന്നും നാളെയുമായാണ് (30, 31) മൂന്ന് ഉച്ചകോടികള്‍ അരങ്ങേറുന്നത്. ഇറാനുമായുള്ള സംഘര്‍ഷം ശക്തമായി…