Thu. Sep 11th, 2025

അവതാരികയ്ക്ക് അശ്‌ളീല സന്ദേശമയച്ചു; മധ്യവയസ്‌ക്കൻ അറസ്റ്റിൽ

മുംബൈ: ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40) ആണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് ഇയാളെ അവതാരിക…

കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ ലഭ്യമാവും

മുംബൈ: കാഴ്ചശേഷി ഇല്ലാത്തവർക്ക് ഇന്ത്യൻ കറൻസി തിരിച്ചറിയാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. നിലവില്‍ ലഭ്യമായുള്ള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കാനാണ് റിസേർവ് ബാങ്കിന്റെ നീക്കം. ഇതിനായി ടെക് കമ്ബനികളില്‍…

‘സച്ചിൻ’ ജൂലൈ 19 ന് തീയേറ്ററുകളിൽ

ധ്യാന്‍ ശ്രീനിവാസന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം “സച്ചിന്‍” ജൂലൈ 19ന് പ്രദര്‍ശനത്തിന് എത്തും . സന്തോഷ്‌ നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേശ്‌ പിഷാരടി, രഞ്ജി പണിക്കര്‍, സേതു ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍…

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്ക്

ഡൽഹി: ഓഫീസിൽ ആവശ്യത്തിനായുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇന്റർനെറ്റ് എന്നിവയിൽ കൂടെ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യമായ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറത്തു വിട്ടത്. രഹസ്യ് സ്വഭാവമുള്ള വെബ്സൈറ്റുകളിൽ കേറരുതെന്നും നിർദേശമുണ്ട്. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ…

എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നൽകണം: ഡോ. ബിജു

തിരുവനന്തപുരം: അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. മുപ്പതു വർഷത്തോളം മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും അറിയിച്ചത് ഇദ്ദേഹമായിരുന്നു. അതിനാൽ ഈ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യനും…

ക്ലാസിക് പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്

ലോർഡ്‌സ് : ക്രി​ക്ക​റ്റി​ന്‍റെ മക്കയായ ലോർഡ്‌സിൽ നടന്ന ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് കന്നി കിരീടം. ത്രില്ലർ മ​ത്സ​ര​ത്തി​ൽ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ ക​ണ​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ട് കി​രീ​ടം ചൂ​ടി​യ​ത്. ന്യൂസിലൻഡ് ഉ​യ​ർ​ത്തി​യ 242 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50…

56 മിനിറ്റ് ബാക്കിനില്‍ക്കെ ചാന്ദ്രയാന്‍ -2 കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചു

ശ്രീഹരിക്കോട്ട: ചാന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. സാങ്കേത്തികതകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിവച്ചതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 6.51-നാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. ജി.എസ്.എൽ.വി.…

“ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ”പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകളും അതിന് പിന്നാലെയുണ്ടാവുന്ന അപമാനങ്ങളുമൂലം ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യലിനായി ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഒരാള്‍ ഇന്‍സ്റ്റാഗ്രാം…

ഇരുട്ടിലകപ്പെട്ട് ന്യൂയോർക് നഗരം

ന്യൂയോർക്കിൽ ഇന്നലെ രാത്രിയുണ്ടായ വൈദ്യുതിമുടക്കത്തിൽ ജന ജീവിതം സ്തംഭിച്ചു. വഴിയോര വിളക്കുകൾ മുതൽ സബ്‌വേകൾ വരെ പ്രവർത്തന രഹിതമായിരുന്നു. പല പാർട്ടികളും ഇതുമൂലം മാറ്റിവെച്ചു. വിദേശ സഞ്ചാരികൾ പലയിടങ്ങളിലും കുടുങ്ങി. ശനിയാഴ്ച രാത്രി ന്യൂയോര്‍ക്ക് നഗരത്തിന്റെ മന്‍ഹാട്ടന്‍ പ്രവിശ്യയിലായിരുന്നു വ്യാപക വൈദ്യുതിമുടക്കമുണ്ടായത്.…

കമലഹാസൻ നിർമ്മിക്കുന്ന ചിത്രം ജൂലൈ 19ന്

വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്‌ എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ കമലഹാസന്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ കമ്ബനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം…