ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: ആത്മകഥ എഴുതിത്തീര്‍ന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍. ഇന്ന് പുറത്തുവന്ന കഥകള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണ്. അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എഴുതി തീരാത്ത പുസ്തകം തിരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്നതില്‍ പ്രസിദ്ധീകരണക്കാരുടെ കൈകളുണ്ടോ എന്നും സംശയിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.…