Wed. May 8th, 2024

പോളിങ് ഏജന്റുമാരും ഓഫീസർമാരും ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ഉപയോഗിച്ചു; പരാതി

ഗാന്ധിനഗർ: ബിജെപിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ പരാതി. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രങ്ങളിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ചൊവ്വാഴ്ച ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്…

ജീവനക്കാർ കൂട്ട അവധിയിൽ; 70 ലധികം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡൽഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70 ലേറെ വിമാന സർവീസുകൾ മുടങ്ങി. 300 ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവീസുകൾക്ക് തൊട്ടുമുമ്പായാണ് കൂട്ട അവധിയെടുത്തത്. യാത്ര മുടങ്ങിയതോടെ പലയിടത്തും പ്രതിഷേധമുയർന്നു. അലവൻസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ…

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണം; നിർദേശവുമായി സിഎസ്‌ഐആർ

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശവുമായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ). വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം. ചെന്നൈയിലെ സിഎസ്‌ഐആറും സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പുറപ്പെടുവിച്ച…

അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ; പണം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ

ജിദ്ദ: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ. വാദിഭാഗം അഭിഭാഷകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോചനം പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു കോടി 66 ലക്ഷം രൂപ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൈമാറിയാലെ കോടതിയിലെ…

കോവിഷീല്‍ഡ് പിൻവലിക്കുന്നതായി ആസ്ട്രസെനക്ക

ലണ്ടൻ: കോവിഡ് – 19 വാക്സിനായ കോവിഷീൽഡ് പിൻവലിക്കുന്നതായി നിർമാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് കോവിഷീല്‍ഡ് പിൻവലിക്കുന്നതെന്ന് ആസ്ട്രസെനക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ആസ്ട്രസെനക്ക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്…

പ്രതിപക്ഷമില്ലാത്ത ഗുജറാത്ത് സ്വപ്നം കണ്ട് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നിർബന്ധിച്ചുവെന്ന ആരോപണവുമായി ഗുജറാത്തിൽ സ്ഥാനാർത്ഥികൾ രംഗത്തുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമിത് ഷായുടെ ആളുകൾ നിരന്തരം തങ്ങളെ പിന്തുടരുന്നുവെന്നും പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്നുമായിരുന്നു ആരോപണം. ജിതേന്ദ്ര…

‘രാജ്ഭവൻ ജീവനക്കാരെ ഗവർണർ ഭയപ്പെടുത്തുന്നു’; ആനന്ദ ബോസിനെതിരെ വീണ്ടും പരാതിക്കാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ വീണ്ടും പരാതിയുമായി ഇരയായ സ്ത്രീ. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ രാജ്ഭവൻ ജീവനക്കാരെ ഗവർണർ ഭയപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. അന്വേഷണത്തോട് സഹകരിച്ചാൽ ജോലി തെറിപ്പിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നതെന്നും പരാതിയിൽ…

‘ജാമ്യത്തിലിറങ്ങിയാൽ കെജ്‌രിവാൾ ഫയലുകളില്‍ ഒപ്പിടരുത്’; സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നല്‍കുകയാണെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍ അംഗീകാരം നല്‍കാത്ത സാഹചര്യം ഉണ്ടാകരുതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാള്‍…

കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍

ന്യൂഡല്‍ഹി: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിട്ട രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും ആക്ഷേപങ്ങൾ നേരിട്ടെന്ന ആരോപണമടക്കം ഉന്നയിച്ചാണ് രാധിക കോൺഗ്രസ് വിട്ടത്. കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ കോ – ഓര്‍ഡിനേറ്ററായിരുന്ന…

‘കര്‍ക്കറെയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥൻ’; വഡേത്തിവാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ മരണത്തിൽ കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ ഉന്നയിച്ച പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍. കര്‍ക്കറെയുടെ മരണത്തിന് പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ള…