Sat. Dec 14th, 2024

 

പാലക്കാട്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പില്‍ കിടുന്നുറങ്ങിയ മൈസൂര്‍ ഹന്‍സൂര്‍ സ്വദേശി പാര്‍വതിയാണ്(40) മരിച്ചത്.

ചിറ്റൂരില്‍ ഇറച്ചിക്കോഴികളുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി.

കൂടെ ഉണ്ടായിരുന്ന കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ (25) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.