Wed. Sep 24th, 2025

ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി

ഗാസ: ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി. ഗാസയിലേക്ക് എത്തിച്ചേരാൻ യുഎസ് നിർമിച്ച താൽക്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രായേൽ ആക്രമണം നടത്തുന്നതിനാലാണ് സഹായങ്ങൾ നിർത്തിവെക്കാൻ യു എൻ ഫുഡ് ഏജൻസി തീരുമാനിച്ചത്.  ‘ഇസ്രായേൽ ആക്രമണം…

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.  ‘ഇത് എനിക്ക് നേരെയുണ്ടായ ആക്രമണമാണ്. അതായത് സംസ്ഥാനത്തെ…

ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബര്‍പീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് വിവരങ്ങൾ ചോർന്നുവെന്ന അവകാശവാദമായി എത്തിയത്.  ചോർന്ന ഡാറ്റകളില്‍ ആളുകളുടെ മുഴുവന്‍ പേര്, പ്രൊഫൈല്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പറുകള്‍…

പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാം തവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ആദ്യം ഒപ്പുവെച്ചത് പി എം കിസാൻ നിധി ബില്ലിലാണ്. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്.  കര്‍ഷകരുടെ ക്ഷേമത്തിനായി…

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും; സർക്കുലർ പുറത്തിറക്കി സീറോ മലബാർ സഭ

കൊച്ചി : ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി സീറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്.  അന്തിമ തീരുമാനം എടുക്കാനായി വിളിച്ചു ചേര്‍ത്ത…

കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് സ്വര്‍ണമോതിരം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം

ചെന്നൈ: ബിജെപി എം പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിൻ്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് സമ്മാനം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിൻ്റെ ചിത്രമുള്ള സ്വര്‍ണമോതിരമാണ് കുല്‍വീന്ദര്‍ കൗറിന് സമ്മാനമായി നല്‍കുകയെന്ന് ടിപിഡികെ ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന്‍ പറഞ്ഞു.…

പാര്‍ലമെൻ്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡൻ്റ് ; തിരഞ്ഞെടുപ്പ് ഈ മാസം

പാരിസ്: പാര്‍ലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍.  യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായ മറൈൻ ലെ പെന്നിൻ്റെ നാഷണല്‍ റാലി പരാജയപ്പെടുത്തുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോവര്‍ ഹൗസ്…

നെതന്യാഹുവിൻ്റെ യുദ്ധകാല മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റസ് രാജിവെച്ചു

ടെൽഅവീവ് : ഇസ്രായേൽ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്‍റസ് ബെഞ്ചമിൻ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് ബെന്നി ഗാന്‍റസ് നടത്തിയത്.  യഥാർത്ഥ വിജയത്തിലേക്ക് മുന്നേറുന്നതിൽ നിന്ന് ഇസ്രായേലിനെ നെതന്യാഹു തടയുകയാണെന്ന് ബെന്നി ഗാന്‍റസ് ആരോപിച്ചു. വലിയ…

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണിത്.  ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് പ്രധാന അജണ്ട. ത​ദ്ദേ​ശ വാ​ർ​ഡ്​ പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ളാ​ണ്​ നി​യ​മ​സ​ഭ​യു​ടെ…

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച സ്ത്രീകളെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍, അതായത് 276 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചെങ്കിലും ഒരാള്‍ക്കുപോലും…