25 C
Kochi
Wednesday, December 1, 2021

ക്ഷണിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു.സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം നിരവധി രാഷ്ട്രീയ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയ ജഡ്ജിയാണ് കെമാല്‍ പാഷ. കഴിഞ്ഞ ദിവസം...

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ: രാജഗോപാലില്ല

കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം.

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻ‌ഡ്

നിയമസഭ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില.എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.

കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക്; അധികസീറ്റ് ആലോചിച്ചില്ല’

തിരുവനന്തപുരം∙ എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണ്. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ കാര്യങ്ങൾ നല്ല രീതിയിലാണ് പോകുന്നത്. കോണ്‍ഗ്രസ് ഹൈക്കമാൻഡ‍ിന്റെ പ്രതിനിധികൾ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചർച്ച പോസിറ്റീവായി ആരോഗ്യകരമായ നിലയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്.

മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത’, നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക് രീറ്റ്മെന്‍റാണ്. ഈ തോല്‍വി നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധ രൻ പറഞ്ഞു.

ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകണമെന്നും എല്ലാ ജില്ലകളിലും പുതുമുഖങ്ങൾക്ക് അവസരം വേണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം വിശദമായ റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിന് നൽകും. സ്ഥാനാർഥി നിർണയം വൈകരുത്. ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എ.കെ.ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസ്സിലേക്ക്, വഴിയൊരുക്കി സിപിഎം; നിഷേധിച്ച് മന്ത്രി

തിരുവനന്തപുരം ∙ എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോർട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍ സിപിഎമ്മിന് വിട്ടുനല്‍കി കണ്ണൂരിലേക്കു ശശീന്ദ്രന്‍ മാറാനുള്ള അണിയറ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍, ഇങ്ങനെയൊന്നും നടക്കുന്നില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിഷേധിച്ചു മാണി സി.കാപ്പനും ടി.പി.പീതാംബരനും ഉള്‍പ്പെടെ എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ആര്‍എസ്പി പിളര്‍ന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോനെ ഒപ്പം നിര്‍ത്തിയതുപോലെ എ.കെ.ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുളള നീക്കങ്ങള്‍ സിപിഎം തുടങ്ങി. സിറ്റിങ് സീറ്റായ എലത്തൂരില്‍...

അഭിമന്യുവിൻ്റെ പഞ്ചായത്തിലടക്കം സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായി കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും മാത്യു കുഴൽനാടൻ വ്യക്തമാക്കി

തിരഞ്ഞെടുപ്പ്: കോഴിക്കോട് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ലീഗ്

കോഴിക്കോട്:   നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം. ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന 27 പഞ്ചായത്തുകളിൽ 17 എണ്ണവും മുസ്‌ലിം ലീഗിന്റെ പഞ്ചായത്തുകളാണ്.17 ഇടത്തും മുസ്‌ലിം ലീഗിന്റെ പ്രസിഡന്റാണ് ഭരണസാരഥ്യം. യുഡിഎഫിന്റെ 4 മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിലും ലീഗാണ് ഭരണം. പയ്യോളി നഗരഭയിൽ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗ് തന്നെ. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേതാണെങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം ആദ്യ വർഷങ്ങളിൽ ഭരണനേതൃത്വം കോൺഗ്രസ്സിന്...

കേരള കോൺഗ്രസിന്റെ വരവ് സ്വീകാര്യത കൂട്ടി: സിപിഎം

തിരുവനന്തപുരം ∙ കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായത് മുന്നണിയുടെ പൊതുസ്വീകാര്യതയ്ക്കു സഹായകരമായെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തി. മധ്യകേരളത്തിലെ യുഡിഎഫിന്റെ ന്യൂനപക്ഷ കോട്ടകൾ കീഴടക്കാനായതു രാഷ്ട്രീയ ബലാബലത്തിലെ നിർണായക മാറ്റമായി സിപിഎം കണക്കാക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ലോക്ക്പഞ്ചായത്തുകളും നേടാനായത് റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകൾ വിജയിക്കാൻ കഴിഞ്ഞതും നേട്ടമായി വിലയിരുത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കു സിപിഎമ്മിനോടുള്ള അകൽച്ച ഒഴിവാക്കാൻ കേരളകോൺഗ്രസിന്റെ (എം) മുന്നണി പ്രവേശം സഹായകരമായി എന്നാണു പാർട്ടി നിഗമനം.