Tue. Sep 10th, 2024

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നുവെന്ന കുറിപ്പോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രമാണെന്ന് റിപ്പോർട്ട്. ചിത്രം വളരെ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. അബദ്ധം പറ്റിയെന്ന് മനസിലായതോടെ ചിത്രം പിൻവലിക്കുകയായിരുന്നു. 

കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ആവേശത്തോടെ, തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. 

ചിത്രത്തിൽ ബിജെപിയുടെ പതാക കൈയിൽ പിടിച്ച പ്രായമായ ഒരു സ്ത്രീയും ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. ചിത്രത്തിനെ പരിഹസിച്ചുകൊണ്ട് നിരവധി കമൻ്റുകളാണ് ഫേസ്ബുക്കിൽ വന്നത്. 

ചിത്രം ഡിലീറ്റ് ചെയ്തുവെങ്കിലും പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. നേരത്തെ സുരേന്ദ്രൻ്റെ നേതൃത്യത്തിൽ നടന്ന പദയാത്രയിലെ ഗാനത്തിൽ അഴിമതിക്ക് പേരുകേട്ടതാണ് കേന്ദ്ര സർക്കാർ എന്ന് പരാമർശിച്ചത് വിവാങ്ങൾക്ക് കാരണമായിരുന്നു. 

 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.