25 C
Kochi
Wednesday, December 1, 2021

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

Donald Trump
വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന‌ ആരോപണവുമായി ട്രംപ്‌ രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്‌ത ട്രംപ്‌, തുടര്‍ന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്‌ തന്റെ നില പരുങ്ങലിലായെന്ന്‌ മനസ്സിലാക്കിയത്‌. അതേത്തുടര്‍ന്ന്‌ ബുധനാഴ്‌ച രാവിലെ നടത്തിയ ആഹ്വാനം വിഴുങ്ങി, വ്യാഴാഴ്‌ച വൈകുന്നേരം പോളിംഗ്‌ സമയം കഴിഞ്ഞ്‌ ചെയ്‌ത വോട്ടുകള്‍ എണ്ണരുതെന്ന്‌ ആവശ്യപ്പെട്ടു രംഗത്തു വരുകയായിരുന്നു.നിയമപരമായി ചെയ്‌ത...

കേരളത്തില്‍ വീണ്ടും കോ-ലീ-ബി സഖ്യമോ?

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫും എല്‍ഡിഎഫും പരസ്പരം ഉന്നയിക്കാറുണ്ട്.  ഇത്തവണയും അത് രണ്ട് തരത്തിൽ ഉയർന്നു വന്നിട്ടുണ്ട്. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയത് യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഉദാഹരണമായി എൽ ഡി എഫ്...

ബീഹാറിലെ നേട്ടവുമായി ഉവൈസി ബംഗാളിലേക്ക്‌; മമതക്കെതിരെ വിമര്‍ശനം

കൊല്‍ക്കത്ത:ബീഹാര്‍ നിയമ സഭ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ സീറ്റുകളിലെ വിജയ നേട്ടവുമായി അസദുദ്ദീന്‍ ഉവൈസിയുടെ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പശ്ചിമ ബംഗാളിലും മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉവൈസി രംഗത്തെത്തി.ബംഗാളില്‍ മമതയുടെ ഭരണത്തില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടതായി ഉവൈസി ആരോപിച്ചു. മറ്റ്‌ സംസ്ഥാനങ്ങളേക്കാള്‍ മോശമാണ്‌ ബംഗാളിലെ മുസ്ലിങ്ങളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യം. തന്റെ അനുഭവത്തില്‍ നിന്നാണ്‌ ഇത്‌ പറയുന്നത്‌. കണക്കുകളും അത്‌ തന്നെയാണ്‌ പറയുന്നത്‌.ബംഗാളില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം മതേതര പാര്‍ട്ടികളുടെ പരാജയമാണ്‌ കാണിക്കുന്നതെന്ന്‌ ഉവൈസി പറഞ്ഞു....

കോതമംഗലത്ത്‌ സിപിഎം- സിപിഐ തര്‍ക്കം മൂര്‍ച്ഛിച്ചു

Sreedevi-keralacongress M
കൊച്ചി:പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോതമംഗലത്തെ സിപിഎം- സിപിഐ തര്‍ക്കം മുന്നണിബന്ധം തകര്‍ക്കുന്ന നിലയിലേക്ക്‌. നെല്ലിക്കുഴിക്കു പിന്നാലെ പല്ലാരിമംഗലത്തും മുന്നണി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ എല്‍ഡിഎഫ്‌ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഒമ്പത്‌, പത്ത്‌ വാര്‍ഡുകളിലാണ്‌ സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌.ഒമ്പതാം വാര്‍ഡില്‍ ദീപയും പത്തില്‍ സി എസ്‌ സഫീലയുമാണ്‌ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്‌ ചര്‍ച്ചകളില്‍ രണ്ടു വാര്‍ഡുകളും തങ്ങള്‍ക്കാണ്‌ അനുവദിച്ചതെന്നും പിന്നീട്‌ ഏകപക്ഷീയമായി സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നുവെന്നുമാണ്‌ സിപിഐ ലോക്കല്‍ സെക്രട്ടറി അലിയാര്‍ മാനിക്കല്‍ പറയുന്നത്‌.എന്നാല്‍ 13 വാര്‍ഡിലും സിപിഎം ആണ്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും കൂടുതല്‍ സീറ്റുകള്‍ക്ക്‌ വേണ്ടി...

എല്‍ഡിഎഫ്–ബിജെപി സഹകരണം കരാറിലും; റാന്നിയില്‍ മുഖം രക്ഷിക്കാന്‍ സിപിഎം

പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ശോഭാ ചാര്‍ളിയെ ബിജെപി പിന്തുണച്ചത് കരാറിന്റെ അടിസ്ഥാനത്തില്‍. ബി.ജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ശോഭാ ചാര്‍ലി കരാറെഴുതി നല്‍കി. എല്‍.ഡി.എഫിനെ പിന്തുണച്ച  രണ്ട് ബി.ജെ.പി അംഗങ്ങളെയും പാര്‍ട്ടി  സസ്പെന്‍ഡ് ചെയ്തു.   കേരളാകോണ്‍ഗ്രസിന്റെയൊഴികെ എല്‍.ഡി.എഫ് പരിപാടികളില്‍ പങ്കെടുക്കില്ലെന്ന ഉറപ്പാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശോഭാ ചാര്‍ലി കരാറിലൂടെ നല്‍കിയത്. കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ലിയും ബി.ജെ.പി നേതാവുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ രഹസ്യകൂട്ടുകെട്ടിനെക്കുറിച്ചറിയില്ലെന്ന സി.പി.എം–ബിജെ.പി നേതാക്കളുടെ വാദത്തെ തള്ളുന്നതാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ പ്രതികരണവും.

നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽവോട്ട് ,പോളിംഗ് ചട്ടങ്ങൾ തയ്യാറാകുന്നു എന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് ചട്ടങ്ങൾ തയാറാകുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് പുറമെ ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും തപാൽവോ ട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. പ്രചാരണത്തിൽ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിണമെന്നും രാഷ്ട്രീയപാർട്ടികളുമായി 21 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

മുഖ്യമന്ത്രിയാകുക നിതീഷ്‌ തന്നെയെന്ന്‌ അമിത്‌ഷാ

Nitish-Amit shah
 പട്‌ന:ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഫോണില്‍ വിളിച്ചു ചര്‍ച്ച നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്‌. നേരത്തേ ആദ്യഫലസൂചനകള്‍ വന്നതിനു പിന്നാലെ നിതീഷ്‌ കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന്‌ ബിജെപി പ്രതികരിച്ചിരുന്നു.ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന തോന്നല്‍ വന്നതിനു പിന്നാലെയാണ്‌ ഇത്തരത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണം വന്നത്‌....

എ.കെ.ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസ്സിലേക്ക്, വഴിയൊരുക്കി സിപിഎം; നിഷേധിച്ച് മന്ത്രി

തിരുവനന്തപുരം ∙ എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോർട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍ സിപിഎമ്മിന് വിട്ടുനല്‍കി കണ്ണൂരിലേക്കു ശശീന്ദ്രന്‍ മാറാനുള്ള അണിയറ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍, ഇങ്ങനെയൊന്നും നടക്കുന്നില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിഷേധിച്ചു മാണി സി.കാപ്പനും ടി.പി.പീതാംബരനും ഉള്‍പ്പെടെ എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ആര്‍എസ്പി പിളര്‍ന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോനെ ഒപ്പം നിര്‍ത്തിയതുപോലെ എ.കെ.ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുളള നീക്കങ്ങള്‍ സിപിഎം തുടങ്ങി. സിറ്റിങ് സീറ്റായ എലത്തൂരില്‍...

ജയം ആവേശകരം; ജനം ഭരണത്തുടര്‍ച്ചയാഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി

CM Pinarayi
തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ ജയം ആവേശകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ''ഇടതുമുന്നണി ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത്. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ഇത് ജനങ്ങളുടെ നേട്ടമാണ്. ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയം. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു'' അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.''ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി ഈ വിജയത്തെ കണക്കാക്കണം. കേരളത്തേയും അതിന്റെ നേട്ടങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍...

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; കോഴിക്കോട്ട് 400 പേര്‍ക്കെതിരേ കേസ്

Kuttichira LDF-UDF tension
കോഴിക്കോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊട്ടിക്കലാശം നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ്.  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള   അവസാനഘട്ട പ്രചാരണത്തിനൊടുവില്‍ കോഴിക്കോട്   കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിലാണ്  പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനും കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. കളക്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനെത്തിയ ഇടത്- വലതു മുന്നണികളിലെ  പ്രവർത്തകർ തമ്മില്‍ ശനിയാഴ്ച വൈകുന്നേരം ഏറ്റുമുട്ടുകയായിരുന്നു. കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു.റാലികൾ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ നടത്തിയ ഉന്തും തള്ളും സംഘർഷത്തിലേക്കു വഴിമാറുകയായിരുന്നു.  ഏറെ പണിപ്പെട്ടാണ് പോലീസ്...