Sun. Nov 3rd, 2024

ന്യൂഡൽഹി: ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക. 

ആദ്യഘട്ടം സെപ്റ്റംബർ 18 നും സെപ്റ്റംബർ 25 നു രണ്ടാം ഘട്ടവും നടക്കും. ഒക്ടോബർ ഒന്നിന് മൂന്നാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഒക്ടോബർ നാലിനാണു വോട്ടെണ്ണല്‍. അതേസമയം കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഹരിയാനയില്‍ ഒറ്റഘട്ടമായാണു വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ ഒന്നിന് ഹരിയാന പോളിങ് ബൂത്തിലെത്തും. വോട്ടെണ്ണൽ ഒക്ടോബർ 4ന്. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചില്ല. 85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ടുരേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

‘2024ലെ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞടുപ്പ് പ്രക്രിയ. അത് വിജയകരമായി പൂര്‍ത്തിയാക്കാനായി. രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ഉത്സവമായി ആഘോഷിച്ചു. റെക്കോര്‍ഡ് പോളിങാണ് വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയതെന്നും’, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ പറഞ്ഞു.