25 C
Kochi
Wednesday, December 1, 2021

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ പുതു പ്രതീക്ഷയായായി മാറുന്നു. ബിജെപിയുടെ സമഗ്രാധിപത്യത്തിൽ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് പ്രവർത്തകർക്കുണ്ടായിരിക്കുന്നത്. പ്രിയങ്കയ്ക്കും രാഹുലിനും ഇത്രയധികം ജനപിന്തുണ ലഭിക്കാന്‍ കാരണവുമതുതന്നെ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനേറ്റ ശക്തമായ തിരിച്ചടികളില്‍ നിന്നെല്ലാമുള്ള ഉയര്‍ത്തെഴുന്നേല്‍പ് കൂടിയായിരിക്കാം ഒരു പക്ഷേ ഈ ജനപിന്തുണ.ഒരു ശക്തിക്കും തങ്ങളെ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ

BJP flag
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പൊളിയുന്നത്.കണ്ണൂര്‍ ജില്ലയിലെ 1684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒരു വാര്‍ഡിലും ബിജെപി മത്സരത്തിനില്ല. മലപ്പുറത്ത് 700 വാര്‍ഡുകളിലും കാസര്‍ഗോഡ് എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ 116 വാര്‍ഡുകളിലും ബിജെപി കളത്തിലില്ല. കോഴിക്കോട് എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡിലും രണ്ട് നഗരസഭാ...

പാലായില്‍ മത്സരിക്കുമെന്നും താൻ യുഡിഎഫ് അനുഭാവിയെന്നും പി സി ജോർജ്

കൊച്ചി:   വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുെമെന്ന് സൂചിപ്പിച്ച് പിസിജോര്‍ജ് എംഎൽഎ. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.തീരുമാനമെടുക്കാന്‍ എട്ടിന് തിരുവനന്തപുരത്ത് നേതൃയോഗം ചേരുമെന്ന് പി.സി.ജോർജ് പറഞ്ഞു. താന്‍ യുഡിഎഫ് അനുഭാവിയാണ്. താന്‍ യുഡിഎഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്ന് അവയുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അവകാശപ്പെട്ടു.കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്നും പിസി ജോർജ് പറഞ്ഞു. ഒന്നിച്ചുപോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തുവച്ച് കാണാമെന്ന് പറഞ്ഞു.കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. പി സി തോമസിനെ...

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എക്കൗണ്ട് തുറന്നു ബിജെപി; പന്തളത്തും പാലക്കാട്ടും ഭരണം പിടിച്ചു

BJP Victory celebration
ലക്ഷ്യം വച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായില്ലെങ്കിലും പന്തളത്തും  പാലക്കാട്ടും നഗരസഭകളില്‍ ഭരണത്തിലേറാന്‍ ബിജെപി. ഇതു കൂടാതെ പല ഗ്രാമപഞ്ചായത്തുകളിലും അപ്രതീക്ഷിത വിജയം നേടാന്‍ ബിജെപിക്കായി.എൽഡിഎഫ് ഭരിച്ച പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ എൻഡിഎ പിടിച്ചെടുത്തു. ആകെയുള്ള 33 സീറ്റുകളില്‍ എൻഡിഎ സഖ്യം 18 സീറ്റ് നേടി. എൽഡിഎഫ് ഒമ്പതും യുഡിഎഫ് അഞ്ചും സീറ്റുകൾ നേടിയപ്പോള്‍ ഒരു സ്വതന്ത്രനും വിജയിച്ചു.പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താനുമായി. 52 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റിയില്‍  കഴിഞ്ഞ തവണത്തെ 24 സീറ്റില്‍ നിന്ന് നാലെണ്ണം കൂടി നേടി 28 സീറ്റോടെയാണ് ബിജെപി ഇവിടെ...

തലസ്ഥാനത്ത് മേയര്‍ തോറ്റു

K Sreekumar Trivandrum mayor
തിരുവനന്തപുരം സംസ്ഥാനം ഉറ്റു നോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ അപ്രിതീക്ഷിത ചുഴിത്തിരിവുകളിലേക്ക്. ത്രികോണമത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെണ്ണലിന്‍റെ തുടക്കം തന്നെ എല്‍ഡിഎഫ്- ബിജെപി ഇഞ്ഞോടിഞ്ചു പോരാട്ടമായിരുന്നു കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഫലമറിയുന്തോറും എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കെ വീണ്ടും ട്വിസ്റ്റ് ആയി പ്രമുഖരുടെ പതനം.മേയർ കെ ശ്രീകുമാർ കരിക്കകം വാർഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമാരന്‍ നായരോടു  നൂറില്‍പ്പരം വോട്ടുകള്‍ക്കു തോറ്റു. ഇത്തവണ മേയര്‍ പദവി വനിതാ സംവരണമായതിനാല്‍ പരിഗണിക്കപ്പെട്ടിരുന്ന എ ഡി ഒലീനയും എസ് പുഷ്പലതയും കൂടി തോറ്റതോടെ പ്രതീക്ഷകള്‍ക്കിടയിലും എകെജി സെന്‍ററിന്‍റെ മുറ്റത്ത് ഗ്ലാനിയുടെ കാര്‍മേഘങ്ങള്‍...

കൊച്ചികോര്‍പ്പറേഷനില്‍ ഇടവേളയ്ക്കു ശേഷം ഇടതുമുന്നണി?

KOCHI CORPARATIO
കൊച്ചി ശക്തമായ പോരാട്ടത്തിനൊടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ച് എല്‍ഡിഎഫ്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മെട്രോ നഗരം ഇടതുപക്ഷത്തേക്ക് വീണ്ടും ചായുന്നത്. ഇത്തവണ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്‍ഡിഎഫിന് പലയിടത്തും  അട്ടിമറിനേട്ടം ഉണ്ടാക്കാനായി.വാശിയേറിയ പോരാട്ടത്തിനൊപ്പം നാടകീയതകളും കുഴഞ്ഞുമറിയുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം. എൽഡിഎഫ് 34 ഡിവിഷനുകളിലും  യുഡിഎഫ് 31 ഡിവിഷനുകളിലും വിജയിച്ചപ്പോൾ  അഞ്ച് എൻഡിഎ സ്ഥാനാര്‍ത്ഥികളും നാലു സ്വതന്ത്രരും വിജയിച്ചു.പാര്‍ലമെന്‍റ് , നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫ് കോട്ടകളായി അറിയപ്പെടുമ്പോഴും   എല്‍ഡിഎഫിന്‍റെ കുത്തകയായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍. 35 വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷമായിരുന്നു 2010ല്‍ യുഡിഎഫ്...

ജോസിനൊപ്പം പാലായും പുതുപ്പള്ളിയും കോട്ടയവും ഇറങ്ങി വന്നു

കോട്ടയം കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി കെ എം മാണിക്കു ശേഷവും അടിവരയിട്ടുറപ്പിക്കുന്നതാണ്  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനു പിന്നാലെയുള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുവിജയം. രൂപീകരിച്ച കാലം തൊട്ട് ഇതേ വരെ ഇടതുപക്ഷത്തു വന്നിട്ടില്ലാത്ത പാലായ്ക്കൊപ്പം കാല്‍ നൂറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം നിന്ന ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും കോട്ടയം ജില്ലയിലെ യുഡി എഫ് കോട്ടകളൊന്നാകെയും എല്‍ഡിഎഫിനു കീഴിലേക്കു വന്നതാണ് കേരളരാഷ്ട്രീയത്തിലെ ജോസ്  ഇഫക്റ്റ്.വര്‍ഷങ്ങളായി ഇടതുമുന്നണി കിണഞ്ഞു ശ്രമിച്ചിട്ടും ഇടത്തോട്ട് ചായാന്‍ കൂട്ടാക്കാതെ ഇരുന്ന പഞ്ചായത്തുകളില്‍  39 എണ്ണം ഇത്തവണ എല്‍ഡിഎഫിന്റെ കൂടെ പോന്നു. 2015ല്‍ 48...

എക്‌സിറ്റ്‌ പോള്‍ ഫലങ്ങളില്‍ മഹാസഖ്യത്തിനു മുന്‍തൂക്കം; പ്രവചനങ്ങള്‍ തള്ളി ബിജെപി

collage Tejaswi Nitish Chirag
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിവിരുദ്ധ മുന്നണിയായ മഹാസഖ്യത്തിന്‌ സാധ്യത കല്‍പ്പിച്ച്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍. സീ വോട്ടര്‍, ടൈംസ്‌ നൗ എന്നിവ നടത്തിയ സര്‍വേകളില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്‌, ഇടതുപക്ഷം എന്നിവ അടങ്ങുന്ന മഹാസഖ്യം 120 സീറ്റുകള്‍ നേടുമെന്നാണ്‌ പ്രവചനം. എന്നാല്‍, പ്രവചനഫലം തള്ളി എന്‍ഡിഎ നേതാക്കള്‍ രംഗത്തെത്തി.സിഎന്‍എന്‍ ന്യൂസ്‌ സര്‍വേ മഹാസഖ്യത്തിന്‌ 180 സീറ്റ്‌ വരെ പ്രവചിച്ചു. റിപ്പബ്ലിക്ക്‌ ടിവിയുടെ ജന്‍ കീ ബാത്ത്‌ സര്‍വെയിലും മഹാസഖ്യത്തിനാണ്‌ മുന്‍തൂക്കം. മഹാസഖ്യം 118-138, എന്‍ഡിഎ 91-117, സിപിഐ (എംഎല്‍) 12-14 ടിവി 9 ഭാരത്‌ വര്‍ഷ നടത്തിയ...

കൊച്ചി കോര്‍പ്പറേഷന്‍: എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

KOCHI CORPARATION
കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. 56 സീറ്റുകളില്‍ സിപിഎമ്മും എട്ടെണ്ണത്തില്‍ സിപിഐയും മത്സരിക്കും. പുതുതായി എല്‍ഡിഎഫിലേക്കു കടന്നു വന്ന കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ മൂന്നു സീറ്റും സിപിഐ (എംഎല്‍) റെഡ്‌ഫ്‌ളാഗിന്‌ ഒരു സീറ്റും നല്‍കിയിട്ടുണ്ട്‌.എന്‍സിപിക്കും ജനതാദളിനും രണ്ട്‌ സീറ്റ്‌ വീതവും കോണ്‍ഗ്രസ്‌ എസിനും ഐഎന്‍എല്ലിനും ഓരോ സീറ്റുമാണ്‌ നല്‍കിയത്‌. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 17ഉം സിപിഐ അഞ്ചും സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ മാണി വിഭാഗത്തിന്‌ രണ്ട്‌ സീറ്റ്‌ നല്‍കി. കേരള കോണ്‍ഗ്രസ്‌ ബി, എന്‍സിപി,...

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

Donald Trump
വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന‌ ആരോപണവുമായി ട്രംപ്‌ രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്‌ത ട്രംപ്‌, തുടര്‍ന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്‌ തന്റെ നില പരുങ്ങലിലായെന്ന്‌ മനസ്സിലാക്കിയത്‌. അതേത്തുടര്‍ന്ന്‌ ബുധനാഴ്‌ച രാവിലെ നടത്തിയ ആഹ്വാനം വിഴുങ്ങി, വ്യാഴാഴ്‌ച വൈകുന്നേരം പോളിംഗ്‌ സമയം കഴിഞ്ഞ്‌ ചെയ്‌ത വോട്ടുകള്‍ എണ്ണരുതെന്ന്‌ ആവശ്യപ്പെട്ടു രംഗത്തു വരുകയായിരുന്നു.നിയമപരമായി ചെയ്‌ത...