25 C
Kochi
Wednesday, December 1, 2021

സുന്ദരയോട് പറഞ്ഞത് 15,000 രൂപയുടെ ഫോണെന്ന്, നല്‍കിയത് 8000 രൂപയുടേത്; കബളിപ്പിച്ചെന്ന് സൂചന

K sundara K Surendran
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയ സംഭവത്തില്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയെ കബളിപ്പിച്ചതായി സൂചന. 15,000 രൂപയുടെ ഫോണാണ് എന്ന് പറഞ്ഞ് ബിജെപിക്കാര്‍ 8000 രൂപയുടെ ഫോണാണ് സുന്ദരയ്ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ബിജെപിക്കാര്‍ നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം സുന്ദരയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് സുന്ദര കബളിപ്പിക്കപ്പെട്ടെന്ന സൂചന ലഭിച്ചത്. മാര്‍ച്ച് 22ന് ബിജെപിക്കാര്‍ 8,000 രൂപയുടെ ഫോണാണ് തന്റെ കടയില്‍ നിന്ന് വാങ്ങിയതെന്നാണ് കടയുടമ നല്‍കിയ മൊഴി. എന്നാല്‍ 15,000 രൂപയുടെ...

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

K Surendran
സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം...

മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദര ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചതായി കണ്ടെത്തി

K sundara K Surendran
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പൊലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചു എന്നാണ് സുന്ദര മൊഴി നല്‍കിയിരുന്നത്.ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ വില ഒന്‍പതിനായിരത്തില്‍ താഴെയാണ്. മൊബൈല്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ...

തനിക്കൊത്തവനാണോ സുധാകരനെന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി

Pinarayi Vijayan K Sudhakaran
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ തനിക്കൊത്തയാളാണോയെന്നതൊക്കെ കണ്ടറിയേണ്ട കാര്യമല്ലേയെന്ന് പരോക്ഷമായി പിണറായി വിജയന്‍ പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് പിണറായിക്കൊത്ത ആളാണെന്ന വിലയിരുത്തലിലാണോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ”ആ സ്ഥാനത്തിന് പറ്റിയ വ്യക്തിയാണോ സുധാകരന്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അവരാണ് ഇത്രയും കാലം അടുത്ത് നിന്ന് പ്രവര്‍ത്തിച്ചത്. ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്നാണ് ആ...

‘കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രിയാകാമെങ്കില്‍ കുഞ്ഞനന്തന്റെ ചരമദിനം സിപിഐഎം ആചരിക്കുന്നതില്‍ എന്താണ് തെറ്റ്?’;പരിഹസിച്ച് കെ സുധാകരന്‍

k sudhakaran
സിപിഐഎം കുഞ്ഞനന്തന്റെ അനുസ്മരണം സംഘടിപ്പിച്ചതിനെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സിപിഐഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാമെന്നായിരുന്നു സുധാകരന്റെ പരിഹാസം. തന്റെ മുഖം കണ്ടാല്‍ ചിരിക്കാത്ത ആളാണ് മുഖ്യമന്ത്രി. കൊവിഡ് മഹാമാരി പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പുതിയ കെപിസിസി അധ്യക്ഷനായി ഈ മാസം 16നാണ് കെ സുധാകരന്‍ ഔദ്യോഗികമായി ചുമതല ഏല്‍ക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം ഇനി കോണ്‍ഗ്രസിനുള്ളില്‍ നടപ്പില്ലെന്നും ഗ്രൂപ്പുകള്‍...

‘അതങ്ങ് മറക്കാം, പൊറുക്കാം, വേട്ടയാടല്‍ ശരിയല്ല’; നികേഷ് കുമാറിനെതിരായ പ്രതികരണത്തിൽ നിന്ന് പിന്തിരിയണമെന്ന് കെ.സുധാകരന്‍

K Sudhakaran
ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പോര്‍ട്ടര്‍ ടി വി അവതാരകന്‍ നികേഷ് കുമാറുമായി ഉണ്ടായ വാഗ്വാദത്തില്‍ അണികളോട് അഭ്യർത്ഥനയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒരു വിഭാഗം പ്രവര്‍ത്തകര്‍ നികേഷിനെതിരെ തുടരുന്ന പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 'അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല'- കെ സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു.ചാനല്‍ ചര്‍ച്ചക്കിടെ 'ജാത്യാലുള്ളത് തൂത്താല്‍ തീരുമോ' എന്ന നികേഷിന്റെ...

കേരളത്തില്‍ വീണ്ടും കോ-ലീ-ബി സഖ്യമോ?

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫും എല്‍ഡിഎഫും പരസ്പരം ഉന്നയിക്കാറുണ്ട്.  ഇത്തവണയും അത് രണ്ട് തരത്തിൽ ഉയർന്നു വന്നിട്ടുണ്ട്. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയത് യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഉദാഹരണമായി എൽ ഡി എഫ്...

വടകരയില്‍ ചര്‍ച്ചയാകുമോ കൊലപാതക രാഷ്ട്രീയം?

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധിക്കുന്ന ഒരു മണ്ഡലമായി കോഴിക്കോട് ജില്ലയിലെ വടകര മാറുകയാണ്. സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ആർഎംപിഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമ യുഡിഎഫ് സാഥാനാര്‍ത്ഥി ആയി എത്തിയതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ സി കെ നാണുവിനോട് തോറ്റ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനാണ് രമയുടെ മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കപ്പുറം നിരവധി പേരുടെ ചോര വീഴ്ത്തിയ, കുടുംബങ്ങളെ അനാഥമാക്കിയ കൊലപാതക രാഷ്ട്രീയത്തിൻ്റെ ഭീകരതയെക്കുറിച്ചാണ് രമയുടെ സാന്നിധ്യം ഓർമപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചന്ദ്രശേഖരന്‍റെ...

നേമം ബിജെപിയെ കൈവിടുമോ?

ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിന്‍റെ വിജയത്തോടെയാണ് കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത്. നേമം നിലനിറുത്തുകയെന്നത് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഭിമാന പ്രശ്നമാണ്. പ്രത്യേകിച്ച് കുമ്മനം രാജശേഖരനെ പോലെ മുതിര്‍ന്ന നേതാവ് വീണ്ടും മത്സരിക്കുമ്പോള്‍ അവിടെ ഒരു പരാജയം പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയില്ല.'നേമം ബിജെപിക്ക് കേരളത്തിലെ ഗുജറാത്താണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവർണറും ഹിന്ദു ഐക്യവേദി കൺവീനറുമായിരുന്ന കുമ്മനം...

പിണറായി ഭരണം തുടരുമോ? യുഡിഎഫ് ഭരണം പിടിക്കുമോ?

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണ മുന്നണിയായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ഒരുപോലെ അതിജീവന പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായേക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയോ ഭരണ മാറ്റത്തിലൂടെ യുഡിഎഫ് ഭരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും എൻഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം സജീവമായി. തുടര്‍ ഭരണത്തിലാണ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രതീക്ഷ. ഓഖിയും പ്രളയവും നിപ്പയും മറികടന്നതും കോവിഡ് കാലത്ത് തുടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണവും...