Tue. Jan 7th, 2025

പാലക്കാട്: എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വെച്ച ബിജെപി ഭാരത് അരി വിതരണത്തിനതിരെ സിപിഐഎം ജില്ലാ കലക്ടർക്ക് പരാതി നല്‍കി. പാലക്കാട് കൊടുമ്പില്‍ എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ ഫോട്ടോയാണ് ഭാരത് അരി വിതരണത്തിന് ബിജെപി ഉപയോഗപ്പെടുത്താൻ ശ്രമിച്ചതെന്നാണ് സിപിഐഎം ആരോപിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അരിവിതരണം നടത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം നടത്താന്‍ ശ്രമമെന്നാണ് സിപിഐഎം ആരോപിച്ചു. എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും ഉപയോഗിച്ച് ഭാരത് അരി വിതരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കി ബിജെപി സമൂഹാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നുവന്നും പറയുന്നു.

പോസ്റ്റർ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അരി വിതരണം തടയുകയും പാലക്കാട് ജില്ലാ കലക്ടർക്ക് പരാതി നല്‍കുകയും ചെയ്തു.