Sun. Dec 22nd, 2024

തെലങ്കാന: വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കല്യാണ ക്ഷണക്കത്ത്. സംഗറെഡ്ഡി ജില്ലയിലെ ഖണ്ഡി മണ്ഡലിലെ അരുത്‌ല ഗ്രാമവാസിയായ നർഷിമുലുവാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മകന്റെ വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

‘നിങ്ങൾ നരേന്ദ്ര മോദിജിക്ക് വോട്ട് ചെയ്താൽ, അതാണ് ഈ വിവാഹത്തിനുള്ള സമ്മാനം.’, എന്നാണ് കല്യാണ ക്ഷണക്കത്തില്‍ ഉള്ളത്. കാർഡിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുമുണ്ട്.

നർഷിമുലുവിന്റെ മകന്‍ സായ് കുമാറിന്റെയും മഹിമ റാണിയുടെയും വിവാഹം ഏപ്രില്‍ നാലിനാണ്.

2019 ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാഹ ക്ഷണക്കത്തുകള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തെലങ്കാനയിലെ 17 സീറ്റുകളിലേക്കും മെയ് 13 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.