Sat. Oct 5th, 2024

റായ്പൂർ: മദ്യപിച്ച് സ്കൂളിൽ എത്തിയ അധ്യാപകനെ ചെരിപ്പെറിഞ്ഞ് പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. ഛത്തീസ്ഗഢിലെ ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനെ വിദ്യാർത്ഥികൾ ചെരിപ്പെറിഞ്ഞ് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്നേഹ മൊർദാനി എന്ന വ്യക്തിയാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്.

പിലിഭട്ട പ്രൈമറി സ്കൂളിൽ നടന്ന സംഭവമാണിത്. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകൻ സ്കൂളിലെത്തുന്നത്. ക്ലാസിലെത്തിയാൽ കുട്ടികളെ പഠിപ്പിക്കാതെ ഇയാള്‍ തറയിൽ കിടന്ന് ഉറങ്ങും. പഠിപ്പിക്കാൻ കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ ചീത്ത പറയും.

കഴിഞ്ഞ ദിവസവും ഇയാള്‍ മദ്യപിച്ച് സ്കൂളിലെത്തി. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ ചെരിപ്പുകള്‍ ഇയാളുടെ നേരെ എറിയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്കൂളിൽ നിന്നിറങ്ങുകയും ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. വിദ്യാർത്ഥികൾ ബൈക്കിന് പിന്നാലെ ഓടി ചെരിപ്പെറിയുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്.