Mon. Dec 23rd, 2024

ചോദ്യക്കോഴ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ്  മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐയുടെ റെയ്ഡ്. കൊൽക്കത്തയിലുള്ള വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം അനുസരിച്ചാണ് കേസ്. 

മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ  സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ പാർലമെൻ്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.