Mon. Dec 23rd, 2024

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് ലാൽ ഖട്ടറിന്റെ രാജി. ലാൽ ഖട്ടർ രാജ്ഭവനിലെത്തി ഹരിയാന ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ചു.

പത്ത് ലോക്സഭാ സീറ്റുകളുള്ള ഹരിയാനയില്‍ ജെജെപിയ്ക്ക് രണ്ട് സീറ്റുകള്‍ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും ബിജെപി തയ്യാറായില്ല. ലോക്സഭാ സീറ്റുകളെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസത്തിലാണ് ബിജെപി – ജെജെപി സഖ്യത്തില്‍ വിള്ളല്‍ വന്നത്.

കഴിഞ്ഞ ദിവസം ലോക്സഭാ സീറ്റിന് വേണ്ടി ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലാൽ ഖട്ടാറിന് പകരം സംസ്ഥാന ബിജെപി അധ്യക്ഷൻ നായിബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.