Wed. Jan 22nd, 2025

തൃശൂര്‍: കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷനുമായി പത്മജ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർട്ടിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്നാണ് പത്മജ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ ദേശീയ നേതാക്കളുമായി പത്മജ ഇന്ന് ചർച്ച നടത്തും.

പത്മജ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്ന് ഇന്ന് വൈകുന്നേരത്തോട് കൂടി തീരുമാനമാകും. ചാലക്കുടി മണ്ഡലത്തിൽ ബിജെപിയുടെ താമര ചിഹ്നത്തിൽ പത്മജ മത്സരിക്കാനാണ് സാധ്യത.

അതേസമയം, ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ഫേ​സ്​​ബു​ക്കി​ൽ ഇട്ട കുറിപ്പ് പത്മജ പിൻവലിച്ചിരുന്നു. ഇത് പത്മജ ബി​ജെ​പി​യി​ല്‍ ചേരുമെന്ന അഭ്യൂഹം ശക്തമാക്കുകയാണ്.