Sat. Nov 9th, 2024

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണം. 2004ലെ നിയമത്തിൽ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ ഉത്തരവ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയത്. പുകയില ഉപഭോഗം മൂലം പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്ന പാശ്ചാതലത്തിലാണ് തീരുമാനം.  നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.