Thu. Dec 26th, 2024

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ഒരുങ്ങുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നത്. ചന്ദ്രമുഖി സംവിധാനം ചെയ്ത പി വാസു തന്നെയാണ് ചന്ദ്രമുഖി 2 ഒരുക്കുന്നത്. കങ്കണ റണാവത്തും രാഘവ ലോറന്‍സുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വടിവേലുവും രാധിക ശരത്കുമാറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലാണ്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണിയുടേതാണ് സംഗീതം. തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ തുടര്‍ച്ചയായി രണ്ടര വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ച ചിത്രമാണ് ചന്ദ്രമുഖി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം