Wed. Jan 22nd, 2025

വിക്രം നായകാനായി എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി പുറത്ത്. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. 2016 ല്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ധ്രുവനച്ചത്തിരത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയായി, ജുലൈ 14ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പുതിയ ട്രെയിലറും റിലീസ് ചെയ്യും. ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം