Wed. Jan 22nd, 2025

അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ആത്മീയ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ‘തിമിംഗലവേട്ട’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ സമകാലികരാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് തിമിംഗലവേട്ട എന്ന് സംവിധായകന്‍ പറഞ്ഞു. സംവിധായകന്റെ ആദ്യ ചിത്രമായ 100 ഡിഗ്രീ സെല്‍ഷ്യസില്‍ നാലു നായികമാര്‍ ഉണ്ടായിരുന്നപോലെ ഈ ചിത്രത്തില്‍ നാലു നായകന്മാരാണുള്ളത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ജാപ്പനീസ് ആക്ടേഴ്‌സായ അഞ്ചുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം