ഈ വര്‍ഷം പുറത്തിറങ്ങിയ ജോണ്‍ വിക്ക് 4 എന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജപ്പകർപ്പ് ട്വിറ്ററിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിന് മുൻപാണ് സംഭവം. ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ അനുവദിച്ചതിന് പിന്നാലെയാണ് ചിത്രം പ്രചരിക്കുന്നത്. ഇത്തരത്തിൽ മറ്റു പല ചിത്രങ്ങളും ഈ സാധ്യത ഉപയോഗിച്ച് അപ്‌ലോഡ് ചെയുന്നുണ്ട്. ഇലോണ്‍ മസ്‌ക് എന്ന ശതകോടീശ്വര വ്യവസായി മേധാവിയായിരുന്നിട്ടും കുത്തഴിഞ്ഞ പുസ്തകം പോലെയാണ് ട്വിറ്ററിന്റെ അവസ്ഥ. വരിക്കാർക്ക് നൽകിയ സാധ്യതകൾ ട്വിറ്ററിന് തന്നെ വിനയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം