Mon. Dec 23rd, 2024

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. 2022 ഫെബ്രുവരി 10 ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ടിരുന്നതായി റിപ്പോര്‍ട്ട്. യുവതി നേരിട്ട ദുരനുഭവം വിവരിക്കുന്ന കുറിപ്പ് കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സമ്മര്‍ദ്ദം താങ്ങാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പില്‍ വിശദീകരിച്ചു. യുവതിയുടെ പിതാവ് രമേഷ് സബര്‍മതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം സംഗീത വിഷാദത്തിലായിരുന്നുവെന്നും രമേശ് ആരോപിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം