Wed. Jan 22nd, 2025

ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്നു. ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിമ്പു നായകനായി മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷ് കനകരാജിന്റെ ‘വിക്ര’ത്തിന്റെ വിജയത്തിനു ശേഷം, കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായി മാറിയേക്കാവുന്ന പ്രൊജക്റ്റിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിമ്പുവിന്റെ 48-ാം സിനിമയാണിത്. ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത ‘പത്ത് തല’യാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം