Sun. Dec 22nd, 2024

സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ഇരുപതു മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹെഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹെഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു താരങ്ങള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം