Sat. Oct 5th, 2024

സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനമായ മെയ് 31 ന് പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍ ‘ തീയേറ്ററിലെത്തും. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ശ്രീ തിയറ്ററില്‍ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറു മണിക്കാണ് പ്രദര്‍ശനം. കെഎസ്എഫ്ഡിസി പാക്കേജില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ജോണ്‍. സിനിമയില്‍ പ്രധാന വേഷം ചെയ്ത മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി, എ നന്ദകുമാര്‍ (നന്ദന്‍ ), ഹരിനാരായണന്‍ ഓരോ ഷെഡ്യൂള്‍ വീതം ഛായാഗ്രഹണം നിര്‍വ്വഹിച്ച കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണന്‍ എന്നിവരുടെ ഓര്‍മ്മച്ചിത്രം കൂടിയാണ് ഈ സിനിമ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം