Wed. Jan 22nd, 2025

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് മിഷ്‌കിന്‍. ‘തലൈവര്‍ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് വിവരം പുറത്തു വരുന്നത്. സൂപ്പര്‍സ്റ്റാര്‍ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ അടുത്ത് നല്‍കിയ അഭിമുഖത്തിലാണ് മിഷ്‌കിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ജയ് ഭിം’ എന്ന ചിത്രം സംവിധാനം ചെയ്ത ടി ജി ജ്ഞാനവേല്‍ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ രജനികാന്തിന്റെ ജയിലറാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം