Sun. Dec 22nd, 2024

ആരാധകര്‍ക്ക് നിരാശരാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ഡോണ്‍ 3 യില്‍ നിന്ന് പിന്മാറി ഷാരൂഖ് ഖാന്‍. തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ നിര്‍മ്മാതാവ് റിതേഷ് സിദ്ധ്വാനി പറഞ്ഞത്. എന്നാല്‍ ഡോണ്‍ അകാന്‍ ഷാരൂഖ് താല്പര്യപെടുന്നില്ല എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഡോണ്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഒഴിയാന്‍ ഷാരൂഖ് ഖാന്‍ തീരുമാനിച്ചു. ഡോണ്‍ 3യുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനുമായി ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയും ഒന്നിലധികം ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടുത്തിടെ നടന്ന മീറ്റിംഗില്‍ ഈ സമയത്ത് വീണ്ടും ഡോണായി തിരിച്ചെത്താന്‍ ഷാരൂഖ് താല്‍പ്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ തീരുമാനം എക്‌സലിലെ മേധാവികളോട് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ പുതിയ നായകനെ തേടുകയാണ് ഫര്‍ഹാന്‍ അക്തര്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം