Sun. Dec 22nd, 2024

താന്‍ പരമാവധി ശ്രമിച്ചിട്ടും പ്രേക്ഷകര്‍ക്ക് നല്ല സിനിമ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് നടന്‍ അഖില്‍ അക്കിനേനി. ‘ഏജന്റ്’ സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഒരു കുറുപ്പിലൂടെയാണ് അഖില്‍ അക്കിനേനി ഇക്കാര്യം വ്യക്തമാക്കിയത്. ‘ നമ്മുടെ സിനിമയ്ക്ക് ജീവന്‍ നല്‍കാനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏജന്റിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനോട് നന്ദി പറയുന്നു. ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും സ്‌ക്രീനില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരോട് സംവദിക്കാനായില്ല. ഞങ്ങള്‍ക്ക് ഒരു നല്ല സിനിമ നല്‍കാനായില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ നിര്‍മാതാവ് അനിലിന് നന്ദി. ഞങ്ങളുടെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച വിതരണക്കാര്‍ക്കു നന്ദി. വലിയ പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ നല്‍കിയ സ്‌നേഹവും എനര്‍ജിയും കാരണമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിന് എന്റെ ഹൃദയത്തില്‍ നിന്നുമുള്ള നന്ദി. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ശക്തമായി തിരിച്ചുവരും’, എന്നായിരുന്നു അഖില്‍ കുറിച്ചത്. അഖില്‍ അക്കിനേനിയുടെ കരിയറില്‍ ഏറ്റവും മികച്ചത് എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രമായിരുന്നു ‘ഏജന്റ്’. 70 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് 13 കോടി മാത്രമാണ് ഇതുവരെ നേടാനായത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം