സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ഉലാജിൽ നായികയായി ജാൻവി കപൂർ എത്തുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ജാൻവി കപൂർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജംഗ്ലി പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.