Fri. May 10th, 2024

ബോളിവുഡ് താരം സൽമാൻ ഖാന്  ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഇമെയിൽ വഴിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാർഥിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷാവസാനം പഠനം അവസാനിക്കു​ന്നതോടെ വിദ്യാർത്ഥി നാട്ടിലെത്തും. മാർച്ചിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ഗോൾഡി ബ്രാറിന്റെ പേരിലാണ് വിദ്യാർഥി സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചത്. കുറച്ചുദിവസം മുമ്പാണ് തന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം സൽമാന്റെ ശ്രദ്ധയിൽ പെട്ടത്. സൽമാൻ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി​യുടെ സഹായി ഗോൾഡി ബ്രാറിനെ കണ്ട് എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണമെന്നും ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു സന്ദേശം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.