Wed. Dec 18th, 2024

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കൊയി ഷാക്ക്’ എന്ന ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ആര്‍കെഎഫിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറും സീ സ്റ്റുഡിയോസുമാണ് ചിത്രം നിർമിക്കുന്നത്. ഏറെ അഭ്യൂഹങ്ങൾ നിലനിന്നിരുന്ന സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ വർഷം നവംബറിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് നടത്തിയത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.