Thu. May 2nd, 2024

കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി ഷമീര്‍ (43) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഷമീറിന്റെ ഓട്ടോയില്‍ മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ അലക്ഷ്യമായാണ് വാഹനമോടിച്ചതെന്നും അമിതവേഗതയിലായിരുന്നുവെന്നുമാണ് അറിയുന്നത്. ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.