Mon. Dec 23rd, 2024

പാലക്കാട്: കണ്ണനൂരിൽ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും അപകടത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദമായ  റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. 

ബുധനാഴ്ചയായിരുന്നു തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെട്ട് കണ്ണാടി സ്വദേശിനി ചെല്ലമ്മയായിരുന്നു മരിച്ചത്. സിഗ്നൽ തെറ്റിച്ചത് കൂടാതെ അപകടം സംഭവിച്ചതിനു ശേഷം ബസ് നിർത്താതെയും പോയിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥനത്തിലാണ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അപകടമുണ്ടാക്കിയ ഡ്രൈവർ  ഗതാഗത നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ടായിരുന്നു.