Fri. Nov 22nd, 2024
തിരുവനന്തപുരം:

ഇനി മാസ്കില്ലെങ്കിലും കേസില്ല. ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുൾപ്പെടെ നടപടികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാര്‌‍ നിർദേശം നൽകി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല.

ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോ​ഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.

കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്. ഫൈൻ അടപ്പിക്കാനുള്ള ചുമതല പൊലീസുകാർക്ക് ആയിരുന്നു