Wed. Jan 22nd, 2025
കൊച്ചി:

അങ്ങനെ, ​ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ, വാഹനത്തിന്റെ നാട് കൂടിയായിരിക്കുകയാണ്. പുതിയ കണക്ക് പ്രകാരം കേരളത്തിൽ 1000 പേർക്ക് 445 വാഹനമുണ്ട്. സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

1000 പേർക്ക് 18 എന്നതാണ് ഇന്ത്യയിലെ നിരക്ക്. ചൈനയിൽ 47, യു എസിൽ 507 എന്നിങ്ങനെയാണ് വാഹന നിരക്ക്. 148.47 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒൻപത് ശതമാണ് വാഹനങ്ങളുടെ വാർഷിക വളർച്ച നിരക്ക്.

പൊതുഗാതാഗത സംവിധാനം ഉപേക്ഷിക്കുന്നവർ കേരളത്തിൽ കൂടിവരുകയാണ്. സ്വകാര്യബസ് മേഖലയിലുള്ളവർ ഇക്കാര്യം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തിനുമുൻപ് തന്നെ സ്വകാര്യബസ് പിടിച്ച് നിൽക്കാൻപെടാപ്പാടുപെടുകയായിരുന്നു.