24 C
Kochi
Tuesday, September 28, 2021
Home Tags Wayanad

Tag: Wayanad

കോഴിഇറച്ചി വില വർദ്ധിക്കുന്നു ; ഗുണം ലഭിക്കുന്നത് ഇടനിലക്കാർക്ക്

കല്‍പ്പറ്റ:'കേരള ചിക്കന്‍' വരുന്നതോടെ കോഴിയിറച്ചിയുടെ വില വലിയ രീതിയില്‍ കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കുടുംബശ്രീ മുഖാന്തിരം 'കേരള ചിക്കന്‍' ചില്ലറ വില്‍പ്പന സ്റ്റാളുകള്‍ തുറന്നെങ്കിലും എല്ലാ കൈവിട്ട മട്ടാണ് വർദ്ധിച്ചുവരുന്ന കോഴിയിറച്ചിവില സൂചിപ്പിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കോഴിവിപണിയെ സ്വതന്ത്രമാക്കാനും ഗുണമേന്മയുള്ള ഇറച്ചി വില്‍ക്കാനുമായിരുന്നു...

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

അമ്പലവയൽ:ലോക്ഡൗൺ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജില്ലയിൽ ഏറെക്കാലമായി അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ 10 മുതൽ വീണ്ടും തുറക്കുന്നു. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളാണ് ഏറെ കാലത്തിന് ശേഷം വീണ്ടും സന്ദർശകർക്കായി തുറക്കുന്നത്. വിനോദ സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേർക്ക് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് ആശ്വാസമാകും.ജില്ലയിലെ...

കമ്പമല എസ്റ്റേറ്റിൽ തൊഴിലാളികൾ പട്ടിണിയില്‍

വയനാട് :വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍. സർക്കാർ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.തൊഴിലാളികളുടെ ദുരിതത്തില്‍ പരിഹാരം കാണാന്‍ വയനാട് ജില്ലാ കലക്ടർ ഇടപെട്ടു. എസ്റ്റേറ്റ് സന്ദർശിക്കാൻ കലക്ടർ തഹസിൽദാർക്ക് നിർദേശം നൽകി.കമ്പമല എസ്റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി...

വയനാട്ടിൽ ചായക്കടയ്ക്ക് മുൻപിൽ ആൾക്കൂട്ടം; പിഴ ചുമത്താനുള്ള സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു

വയനാട്:വയനാട് വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടെന്ന് പറഞ്ഞായിരുന്നു പിഴ ചുമത്താൻ ശ്രമം. പ്രതിഷേധം കനത്തതോടെ പിഴ വേണ്ടെന്ന് വെച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.വയനാട് പഴയ വൈത്തിരിയില്‍ കഴിഞ്ഞ ദിവസ വൈകിട്ടാണ് സംഭവം....

വയനാട് ടൂറിസം മേഖല പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ടി ​സി​ദ്ദീ​ഖ്​ എം ​എ​ൽ എ

ക​​ല്‍പ​​റ്റ:വ​​യ​​നാ​​ടിൻറെ ടൂ​​റി​​സം മേ​​ഖ​​ല നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ള്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ അ​​ക്ക​​മി​​ട്ട് നി​​ര​​ത്തി അ​​ഡ്വ ടി ​സി​​ദ്ദീ​​ഖ് എം എ​​ല്‍ എ. ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി ന​​ട​​പ്പാ​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ള​​ട​​ക്കം എം എ​​ല്‍ എ സ​​ഭ​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. ജി​​ല്ല​​യു​​ടെ ഏ​​റി​​യ​പ​​ങ്കും വ​​ന​​ഭൂ​​മി​​യും തോ​​ട്ട​​ഭൂ​​മി​​യും റ​​വ​​ന്യൂ​​ഭൂ​​മി​​യു​​മാ​​ണ്.കാ​​ര്‍ഷി​​ക, ടൂ​​റി​​സം മേ​​ഖ​​ല​​ക​​ളാ​​ണ് ജി​​ല്ല​​യു​​ടെ പ്ര​​ധാ​​ന...

കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ കാടുകളില്‍ ‘ബാംബൂ സീഡ് ബഗ്’

കല്‍പ്പറ്റ:മൂന്നുപതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ വനമേഖലകളില്‍ ഒരിനം ചാഴി പെരുകുന്നു. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചിലെ വള്ളുവാടി വനമേഖലയിലാണ് 'ബാംബൂ സീഡ് ബഗ്' എന്ന് വിളിക്കുന്ന ചാഴി വന്‍തോതില്‍ പെരുകുന്നത്. ജനവാസപ്രദേശത്ത് നിന്നും ഏറെ അകലെയല്ലാതെ വനത്തിനുള്ളിലെ മരങ്ങളിലും കുറ്റിചെടികളിലുമൊക്കെ കൂട്ടത്തോടെയാണ്...

ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടുശാസ്ത്രജ്ഞ പുരസ്കാരം

കൽപറ്റ:വയനാടൻ ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടു ശാസ്ത്രജ്ഞനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാർ മേഖലയിലെ പുതിയ ശാസ്ത്രനിരീക്ഷണങ്ങൾക്കു ചുക്കാൻ പിടിച്ചതിനാണു പുരസ്കാരം.കഴിഞ്ഞ 20 വർഷത്തിലധികമായി സലിം ഈ മേഖലയിൽ സജീവമാണ്.പുത്തൂർവയൽ ഡോ എം എസ്സ്...

വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി; ആദിവാസി സ്ത്രീയുടെ ജീവിതം ഷെഡിൽ

പടിഞ്ഞാറത്തറ:വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ ബന്ധു വീട്ടിലെ ഷെഡിൽ ജീവിതം തള്ളി നീക്കി വിധവയായ ആദിവാസി സ്ത്രീ. പടിഞ്ഞാറത്തറ പഞ്ചായത്ത് 13–ാം വാർഡിലെ തേനംമാക്കിൽ ആദിവാസി കോളനിയിലെ കുപ്പയാണ് വീട് ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. 3 വർഷം മുൻപാണ് ഇവർക്ക് വീട് നിർമിക്കാൻ പണം അനുവദിച്ചത്.വീട്...

വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

കൽപ്പറ്റ:വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌ വാക്സീൻ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്സീൻ മാറിക്കുത്തിയതെന്നാണ് പരാതി.ജൂൺ 10ന് കുറുക്കൻമൂല...

വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ പാഴ്‌വസ്തു വിൽപന

നടവയൽ:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ മാലിന്യം ശേഖരിച്ചു കെസിവൈഎം കൂട്ടായ്മ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ കെസിവൈഎം അംഗങ്ങളാണു  സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിൽ നിലച്ച വീടുപണി പൂർത്തീകരിക്കാൻ മാലിന്യശേഖരണവുമായി രംഗത്തിറങ്ങിയത്. മാലിന്യം ശേഖരിച്ചു വീട്ടുപരിസരം ശുചീകരിക്കുകയും...