Sat. Dec 14th, 2024

വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പരാതി. നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി. നേപ്പാൾ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പോലീസിനോട് യുവതി പറഞ്ഞു.