25 C
Kochi
Wednesday, December 1, 2021
Home Tags UDF

Tag: UDF

77 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ്

തിരുവനന്തപുരം:കേരളത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 77 സീറ്റ് മുതല്‍ 87 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസും യുഡിഎഫും വിശ്വസിക്കുന്നത്.അഞ്ച് മന്ത്രിമാരുള്‍പ്പെടെ ഒട്ടേറെ സിറ്റിംഗ് എംഎല്‍എമാരെ സിപിഐഎം മത്സരരംഗത്തുനിന്ന് മാറ്റിയത് യുഡിഎഫിന് വലിയ ഗുണംചെയ്‌തെന്നാണ് വിലയിരുത്തല്‍....

കൂത്തുപറമ്പ് കൊലപാതകം; ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌ക്കരിച്ചു

കണ്ണൂര്‍:കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അക്രമസംഭവങ്ങളില്‍ കണ്ണൂരില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നതെന്നും ആരോപിച്ചാണ് സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌ക്കരിച്ചത്.സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍...

ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ല- കെകെ രമ

കണ്ണൂർ:ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥി കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.അവർ പുറത്തുനിന്നുള്ള നിരുപാധികമായ പിന്തുണയാണ് നൽകിയത്. രണ്ടും രാഷ്ട്രീയമാണ്. ആർഎംപി ഐ ദേശീയ പാർട്ടിയാണ്....

യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടും; പിണറായി വിജയന് അയ്യപ്പ കോപം ഉണ്ടാകുമെന്നും ചെന്നിത്തല

​ഹരിപ്പാട്​:യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​മേശ്​ ചെന്നിത്തല. പിണറായി വിജയനും സർക്കാറി​നുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം.യുഡിഎഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യുഡിഎഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും....

‘മുഖ്യമന്ത്രിക്ക് ഇന്ന് കൃത്രിമ വിനയം’; യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.ജനങ്ങൾക്ക് ഇടയിൽ മാറ്റം പ്രകടമാണ്. ഇത് യുഡിഎഫിന് അനുകൂലമായ തരംഗം...

സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; നേമത്തും ധാരണയുണ്ടെന്ന് കുമ്മനം

തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ഒത്തുകളി ഈ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും കുമ്മനം പറഞ്ഞു.നേമം മണ്ഡലത്തിലും ബിജെപിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ട്. നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി...

ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് ഇപി ജയരാജൻ; മുങ്ങുന്ന കപ്പലിലേക്ക് ഇല്ലെന്ന് എംകെ മുനീർ

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യുഡിഎഫ് വിടേണ്ടിവരുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും ഡോ എം കെ മുനീർ പ്രതികരിച്ചു.

യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മൻമോഹൻ സിങ്​

ന്യൂഡൽഹി:കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് മുൻ ​പ്രധാനമ​ന്ത്രി ഡോ മൻമോഹൻ സിങ്​. യുഡിഎഫ്​ പ്രകടന പത്രിക ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യം, വിദ്യാഭ്യാസം ഫിഷറീസ് എന്നിവ ഉറപ്പുനൽകുന്നതാണെന്ന്​ മൻമോഹൻ സിങ്​ പറഞ്ഞു. ​ ന്യായ്​ പദ്ധതി എടുത്തുപറയേണ്ടതാണെന്നും പാവങ്ങൾക്ക്​ 6500 രൂപ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും...

കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ടി പി രാമകൃഷ്ണൻ. ഒരു വീടും പട്ടിണിയായില്ലെന്നതാണ് കേരളത്തിലെ ജനങ്ങളുടെ അനുഭവം. കോഴിക്കോട് ജില്ലയിൽ ഇത്തവണ യുഡിഎഫിന് ഒരു സീറ്റു പോലും ഉണ്ടാവില്ല.കോഴിക്കോട് സൗത്തും കുറ്റ്യാടിയും എൽഡിഎഫ് തിരിച്ച് പിടിക്കും. പേരാമ്പ്രയിൽ എൽ...

യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് എം എം ഹസൻ

തിരുവനന്തപുരം:സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മികച്ച വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും എം എം ഹസൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേമത്തെ 99 ശതമാനമായിരുന്നു വിജയപ്രതീക്ഷ.രാഹുൽ ഗാന്ധി നേമത്ത് എത്തി പ്രസംഗിച്ചതോടെ വിജയ പ്രതീക്ഷ നൂറ് ശതമാനമായി. യുഡിഎഫ്...