Sat. Apr 20th, 2024
തിരുവനന്തപുരം:

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രൈലെര്‍ പുറത്തുവിട്ടു.ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്‍..’ എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്‌.

By Divya