29 C
Kochi
Sunday, September 19, 2021
Home Tags Narendra modi

Tag: Narendra modi

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ “മോ​ദിജിയുടെ സേ​ന” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ്

ല​ഖ്‌​നൗ: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ "മോ​ദിജിയുടെ സേ​ന" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാ​സി​യാ​ബാ​ദി​ല്‍ ന​ട​ന്ന തിരഞ്ഞെടുപ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദി​ത്യ​നാ​ഥ് ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്."കോ​ണ്‍​ഗ്ര​സു​കാ​ർ ഭീ​ക​ര​ർ​ക്കു ബി​രി​യാ​ണി വിളമ്പുമ്പോൾ, മോ​ദിജി​യു​ടെ സൈ​ന്യം ഭീ​ക​ര​ർ​ക്കു ബു​ള്ള​റ്റു​ക​ളും ബോം​ബു​ക​ളും ന​ൽ​കി​യെ​ന്നും, മ​സൂ​ദ് അ​സ​ർ...

ടിക്കറ്റുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷവും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളിലും റെയില്‍വേ ടിക്കറ്റുകളിലും മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനാണ്  വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍...

സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് പരാതിപെട്ടതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ജവാന്‍ മോദിക്കെതിരെ മത്സരിക്കും

വരാണസി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്‌എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പാര്‍ട്ടികള്‍ തന്നെ സമീപിച്ചെങ്കിലും താന്‍ സ്വതന്ത്രമായി ആണ് മത്സരിക്കുന്നതെന്ന് അദ്ദേഹം...

മിഷന്‍ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷന്‍. മോദിയുടെ പ്രസംഗം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തല്‍. മിസൈല്‍ പരീക്ഷണ വിജയം പ്രധാനമന്ത്രി സര്‍ക്കാറിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍....

തിരഞ്ഞെടുപ്പിൽ മോദി വിരുദ്ധ പ്രചാരണം നടത്തുമെന്ന് ജെ. എൻ. യു വിദ്യാർത്ഥികളും അദ്ധ്യാപകരും

ന്യൂഡൽഹി: ഡൽഹി ജെ.എൻ .യു വിലെ വിദ്യാർത്ഥി സംഘടനയായ ജഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയനും(JNUSU ) അധ്യാപക സംഘടനയായ JNU ടീച്ചേഴ്സ് അസോസിയേഷനും "സേവ് എഡ്യൂക്കേഷൻ ആൻഡ് യൂണിവേഴ്സ്റ്റിറ്റി" എന്ന പേരിൽ മോദി സർക്കാരിനെതിരെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം മോദി സർക്കാർ...

മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സീതാറാം യച്ചൂരി

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി മിഷൻ ശക്തി പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി...

മോദിയുടെ “മേക്ക് ഇൻ ഇന്ത്യ” സമ്പൂർണ്ണ പരാജയം

നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ "മേക്ക് ഇൻ ഇന്ത്യ" 2014 സെപ്റ്റംബർ 25 നാണു പ്രഖ്യാപിച്ചത്. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഇന്ത്യയില്‍ത്തന്നെ ഉത്‌പന്നങ്ങൾ നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുക, മികച്ച നിലവാരമുള്ള ഉത്‌പന്നങ്ങൾ നിര്‍മിക്കുക, ഉത്‌പന്നങ്ങൾക്കു അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുക, മികച്ച നിക്ഷേപകരെ കണ്ടെത്തുക എന്നൊക്കെയായിരുന്നു...

ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനില്‍ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം പേരും ഓണ്‍ലൈനില്‍ തങ്ങളുടെ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ ഫലം. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ആക്രമണത്തിന് മുന്‍പും ശേഷവും ഉണ്ടായിട്ടുള്ള ആക്രമണങ്ങളും അറസ്റ്റും ഉള്‍പ്പടെയുള്ളവയാണ് ഇത്തരത്തില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന്...