31 C
Kochi
Sunday, June 20, 2021
Home Tags Lockdown

Tag: Lockdown

‘നാട്ടിലേക്ക് എത്താൻ’; നോർക്ക രജിസ്ട്രേഷനിൽ പ്രവാസികളുടെ വൻ തിരക്ക്

അബുദാബി:   അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്നു രാവിലെ ആറര വരെ ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുട‍ർന്ന് നാട്ടിലേക്ക് മടങ്ങും...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരം കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടായി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരത്തി അറുപത്തി എട്ടായി. ഇന്നലെ മാത്രം ഇവിടെ നാനൂറ്റി...

അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി കേരളത്തിലേക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് അറിയിച്ചത്. കേന്ദ്ര അറിയിപ്പ് പ്രകാരം  ചെറിയ കടകളും ഫാൻസി...

ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി:കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനങ്ങളുടെ കത്ത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്. മെയ് 16 വരെ ലോക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കൊവിഡ്...

രാജ്യത്തെ കോളേജുകളില്‍ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും

ന്യൂ ഡല്‍ഹി:   കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൌണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ നടത്താമെന്നത് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യുജിസി നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ കോഴ്സുകള്‍ തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഈ നിര്‍ദ്ദേശം...

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം; ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധന പാലിക്കണം. രോഗവ്യാപന സാധ്യത കൂടുതലുള്ള...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒരായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം, ഇന്നുവരെയുള്ള കണക്കുപ്രകാരം 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു....

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം 

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ചില മേഖലകള്‍ക്കുകൂടി  ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഈ ഇളവുകള്‍ നടപ്പാക്കേണ്ടത്. ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഇലക്ട്രിക് ഫാന്‍ കടകള്‍, വിദ്യാര്‍ഥികളുടെ പഠനസംബന്ധമായ പുസ്തകങ്ങളും മറ്റും വില്‍ക്കുന്ന...

കൊവിഡില്‍ നിശബ്ദമായി ലോകം; രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു 

ന്യൂഡല്‍ഹി:ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചി ലക്ഷത്തി അമ്പത്തി ഏഴായിരം കടന്നു.  വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി അറുന്നൂറ്റി നാല്‍പത്തി ഒന്നായി. അമേരിക്കയിലിപ്പോൾ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം വൈറസ് ബാധിതരുണ്ട്. യുഎസില്‍ മാത്രം മരിച്ചവരുടെ എണ്ണം നാല്‍പത്തി നാലായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി അഞ്ചായി. ഇന്നലെ...

രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേക്ക്; 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 50 മരണം കൂടി 

ന്യൂഡല്‍ഹി:രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 640 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം...